എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ. ബി. ഐസകിന്റെ ഭാര്യ മാതാവ് പത്തിയൂർ മേരി ജോൺ (79) അക്കരെ നാട്ടിൽ

കായംകുളം: പത്തിയൂർ ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച് മുൻ പ്രസിഡന്റായിരുന്ന പരേതനായ പാസ്റ്റർ കെ. കെ. ജോണിന്റെ സഹധർമ്മിണി മേരി ജോൺ (79) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

News Middle Advt Banner

കായംകുളത്തെ ആദ്യകാല സുവിശേഷകനായിരുന്ന പാസ്റ്റർ എം. ദാനിയേലിന്റെയും കുഞ്ഞമ്മയുടെയും മകളാണ് മേരി ജോൺ. ആറുപതിറ്റാണ്ടോളം ഭർത്താവിനൊപ്പം വിവിധ സ്ഥലങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ശാരീരിക ക്ലേശങ്ങളെ തുടർന്ന് കുറച്ചുനാളായി ഭവനത്തിൽ വിശ്രമത്തിലായിരുന്നു.

മക്കൾ: സ്റ്റാൻലി, ഷേർലി, ഷീബ (ഖത്തർ), ഷൈനി (ദുബായ്), ഷെറിൻ (യു.എസ്.).

മരുമക്കൾ: ഡോ. ചിത്ര സ്റ്റാൻലി, ഹെയ്ൻലി സാമുവേൽ, കെ. ബി. ഐസക് (കോർഡിനേറ്റിംഗ് എഡിറ്റർ, ഗുഡ്‌ന്യൂസ്–ഖത്തർ), ജോൺ ഫിലിപ്‌സ്, പാസ്റ്റർ വിക്ടർ ഡാർവിൻ (യു.എസ്.).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading