ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ

വാർത്ത: പാസ്റ്റർ റ്റി.എ.തോമസ് വടക്കഞ്ചേരി

കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും . ചരിത്രത്തിലാദ്യമായാണ് സൺഡേ സ്കൂൾ സ്റ്റേറ്റ് ക്യാമ്പ് ഹൈറേഞ്ചിൽ വച്ച് നടക്കുന്നത്. മെയ് 13 തിങ്കൾ രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാമ്പ് 15 ന് ഉച്ചക്ക് സമാപിക്കും . വിവിധ സെഷനുകളിലായിനടക്കുന്ന സംഗീത പരിശീലനം,വചന പഠനം,അധ്യാപക ട്രെയിനിങ്,ഗെയിമുകൾ,പേരെന്റിംഗ് ക്ലാസ് ,കാത്തിരിപ്പു യോഗം,ടാലന്റ് നൈറ്റ് ചിൽഡ്രൻസ് ഫെസ്റ്റ്, പൊതുസമ്മേളനം എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളാണ്.

മാർച്ച് 27 രാവിലെ 10.30 ന് ഐപിസി നരിയമ്പാറ ഹാളിൽ കൂടിയ പ്രവർത്തക സമ്മേളനത്തിൽ ക്യാമ്പ് കമ്മറ്റിയെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി പാസ്റ്റർ എം.ഐ കുര്യൻ,പാസ്റ്റർ എം.ടി തോമസ്,പാസ്റ്റർ കെ.വി വർക്കി എന്നിവരും ക്യാമ്പ് കമ്മറ്റി ചെയർമാനായി പാസ്റ്റർ ജോസ് തോമസ് ജേക്കബ് വൈസ് ചെയർമാൻമാരായി പാസ്റ്റർമാരായ സുരേഷ് കുമാർ, ബിജു എം ആർ ജനറൽ കൺവീനറായി പാസ്റ്റർ തോമസ് മാത്യു ചാരിവേലിയും തെരഞ്ഞെടുക്കപ്പെട്ടു.
ജനറൽ കോഡിനേറ്റർമാർ-പാസ്റ്റർമാർ ജോസഫ് ജോൺ, പാസ്റ്റർടോം തോമസ്, തോമസ്എബ്രഹാം ജനറൽ ജോയിന്റ് കൺവീനർമാർ- പാസ്റ്റർമാരായ തോമസ് ജോർജ് കട്ടപ്പന,ജിസ്മോൻ കട്ടപ്പന,പബ്ലിസിറ്റി- പാസ്റ്റർ ടി.എ തോമസ് വടക്കഞ്ചേരി ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ പ്രൈസൺ ചെറിയാൻ, ബിൻസൺ കെ.ബാബു ,അലക്സ്,സിനീഷ്,ജിനു തങ്കച്ചൻ,ബ്രദർ റിജോയ്,രഞ്ജിത്ത് പി.ദാസ്,ജിനു തങ്കച്ചൻ,സിസ്റ്റർ മരിയ ജോണി,പ്രയർ കൺവീനർ-പാസ്റ്റർ തോമസ് മാത്യു റാന്നി ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ ഇ.എ തോമസ്,ബിനു പാറത്തോട്,ഇ.ജെ മാത്യു,സി.കെ ജേക്കബ്, ശോശാമ്മ ജേക്കബ് മ്യൂസിക് കൺവീനർ-പാസ്റ്റർ പി വി ഉമ്മൻ ഫുഡ് കൺവീനർസ്-പാസ്റ്റർ ഫ്ലവിംഗ് ജോൺ,ബിജു രാമക്കൽമേട് ജോയിൻ കൺവീനർസ്-പാസ്റ്റർമാരായ ബിജു ചാക്കോ,പ്രസാദ് കെ,സിസ്റ്റെഴ്സ്
സിന്ധു ബൈജു,സൗമ്യ പീറ്റർ,അജിമോൾ എബ്രഹാം ട്രാൻസ്പോർട്ടേഷൻ-പാസ്റ്റർമാരായ ഐസക് പി.ജോസഫ് ജോയിന്റ് കൺവീനേഴ്സ്- പാസ്റ്റർമാരായ ജിനേഷ്.ജെ,സീനിഷ് സബാസ്റ്റിൻ അക്കോമഡേഷൻ-പാസ്റ്റർ ബിജു വർഗീസ് തേക്കടി ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ റോയി സെബാസ്റ്റ്യൻ,ജോമോൻ റ്റി.റ്റി,ജോണി എബ്രഹാം, സിസ്റ്റേഴ്സ്‍ റിൻസി ബിൻസൺ,ഷേർലി കുഞ്ഞുമോൻ,മേഴ്സി ബാബു,സോഫിജിനു രജിസ്ട്രേഷൻ-പാസ്റ്റർ സജു മോൻ ചാക്കോ ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ ജോർജ് പി.ജോസ്,ഷിജു ചാക്കോ,പാസ്റ്റർ റെജി ഗോഡ്‌ലി, സിസ്റ്റേഴ്സ്‍ സുനി ജോസഫ്,ബിൻസി സിജു,ഷെറിൻ അലക്സ്,അജിമോൾ സജു
വോളന്റിയേഴ്സ് -പാസ്റ്റർ ബാബു ജോൺ ടോം കുരുവിള ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ മനേഷ്,പോൾ ജെയിംസ്, അനിൽകുമാർ സിസ്റ്റേഴ്സ്‍ സീമ അനിൽ,റീന ജോമോൾ,ബ്ലസ്സോ ആന്റണി,ബിന്ദു പി ജോയ്,റീസ പി.ജെ,ഷൈനി റോയ്,സുഷ്മ കുര്യൻ,ജോമോൾ ബിനു,ജോസിയമോൾ കെ.പി,മഞ്ജു അലക്സ്
സൗണ്ട് ആൻഡ് ലൈറ്റ്- രഞ്ജിത്ത് പി ദാസ് ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ കെ.ജെ കുര്യാക്കോസ്,സുവി. ബിൻസൺ കെ.ബാബു,രൈസൺ ചെറിയാൻ,ബിജു വർഗീസ്
ഫിനാൻസ് കൺവീനർ- ഫിന്നി പി മാത്യു ജോയിന്റ് കൺവീനേഴ്സ്-പാസ്റ്റർമാരായ ബാബു ജോൺ,സി.എം റോയ്, എം.ഐ.ജേക്കബ്
ലോക്കൽ കോഡിനേറ്റേഴ്സ്-
പാസ്റ്റർമാരായ സി.വി.എബ്രഹാം,സുവി.ബിൻസൺകെ.ബാബു ,മനോജ് വി.പി.എന്നിവരെയും തിരഞ്ഞെടുത്തു.

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി കമ്മറ്റികളുടെ പ്രവർത്തനം ആരംഭിച്ചു. ധനസമാഹരണത്തിനുള്ള കവറുകൾ വിതരണം ചെയ്തു. പ്രാരംഭ ആവശ്യങ്ങൾക്കുള്ള ഒരു ലക്ഷം രൂപ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ സ്റ്റേറ്റ് ട്രഷറാർക്ക്‌ നൽകി.അടുത്ത ക്യാമ്പ് കമ്മറ്റി ഏപ്രിൽ 11 ന് ഐപിസി നരിയമ്പാറ ചർച്ചിൽ വച്ച് നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.