ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവൻഷന് അനുഗ്രഹ സമാപ്തി

കൺവൻഷനോടനുബന്ധിച്ച് അമ്പലപ്പുറം ശാരോൻ ചർച്ച് സുവർണ ജൂബിലി സമാപന സമ്മേളനവും നടന്നു

കൊട്ടാരക്കര: ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവൻഷൻ 2024 ഏപ്രിൽ 18 വ്യാഴം മുതൽ 21 ഞായർ വരെ അമ്പലപ്പുറം ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ വച്ച് നടന്നു. സഭയുടെ ദേശീയ പ്രസിഡൻറ് പാസ്റ്റർ ഏബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ പി.സി.ചെറിയാൻ, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, ശാരോൻ സഭ വൈസ് പ്രസിഡൻറ് റവ.ഫിന്നി ജേക്കബ്,പാസ്റ്റർ വിജു വി എസ്,പാസ്റ്റർ ജേക്കബ് ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. 19 ന് പകൽ നടന്ന വനിതാ സമാജം വാർഷികത്തിൽ സിസ്റ്റർ മോളിക്കുട്ടി ബാബുവും 20 നു പകൽ നടന്ന സൺഡേസ്കൂൾ – സി ഇ എം വാർഷിക സമ്മേളനത്തിൽ പാസ്റ്റർ ഷിബു കെ ജോൺ കല്ലടയും (എക്സൽ മിനിസ്ട്രീസ്) പ്രഭാഷണം നടത്തി.

അമ്പലപ്പുറം ശാരോൻ ചർച്ചിൻറെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം 20 ശനിയാഴ്ച രാവിലെ സഭാ ഹോളിൽ വച്ചു നടന്നു.കഴിഞ്ഞ 50 വർഷം സഭയിൽ ശുശ്രൂഷിച്ച ദൈവദാസന്മാരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാവരെയും സഭ ആദരിച്ചു.ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ സുവനീറിൻ്റെ പ്രകാശനം റവ.ഫിന്നി ജേക്കബ് നിർവഹിച്ചു. 21 ന് ഞായറാഴ്ച റീജിയനിലെ 27 സഭകളിൽ നിന്നുള്ള ശുശ്രൂഷകന്മാരും വിശ്വാസ സമൂഹവും പങ്കെടുത്ത സംയുക്ത സഭായോഗത്തോടെ 2024 ലെ റീജിയൻ കൺവൻഷൻ സമാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.