യേശുവിനെ ഉയർത്തുന്നതുകൊണ്ട് ഒറ്റപ്പെടുത്തിയാൽ വിഷമമില്ല :നടൻ സിജോയ് വർഗീസ്

തിരുവമ്പാടി: സുവിശേഷം പ്രഘോഷിക്കുന്നതു കൊണ്ടും ക്രിസ്തു തൻ്റെ ജീവിതത്തിൽ ചെയ്ത വിടുതലിനെ കുറിച്ച് പൊതുവേദികളിൽ പറയുമ്പോൾ തന്നെ ഒറ്റപ്പെടുത്തിയാലോ തനിക്കു സിനിമകൾ നിഷേധിച്ചാലോ യാതൊരു വിഷമവു മില്ലെന്നും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ക്രിസ്‌തുവാണെന്നും ഉറക്കെ പ്രഖ്യാപിച്ച് പ്രശസ്ത‌ സിനിമാ നടനും പരസ്യകലാ സംവിധായകനുമായ സിജോയ് വർഗീസ്.

താമരശേരി രൂപതാ വൈദിക സന്യസ്ത അസംബ്ലിയിലാണ് അദേഹം തന്റെ നിലപാട് ഉറക്കെ പ്രഖ്യാപിച്ചത്. ജീവിതത്തിൽ ഏറ്റവും വലിയ സ ന്തോഷ മുഹൂർത്തം തൊള്ളായിര ത്തോളം വൈദികരും സന്യസ്‌തരും പങ്കെടുത്ത അസംബ്ളിയിൽ പങ്കെടു ക്കാനായതാണെന്നും അദേഹം പറഞ്ഞു.

ദൈവരാജ്യമാണ് ഏറ്റവും വലിയ ജനാധിപത്യ സർക്കാർ. അവിടെ ശിക്ഷിക്കുന്ന ദൈവമല്ല, മറച്ച് ക്ഷമിക്കുന്ന ദൈവമാണ്. മറ്റുള്ളവരുടെ മാനസാന്തരത്തിന് പ്രാർത്ഥനയാണ് ഏറ്റവും വലിയ മാർഗമെന്നു ചൂണ്ടിക്കാട്ടിയ സിജോയ് വർഗീസ് തന്റെ വിശ്വാസ ജീവിതം വൈദികരും സമർപ്പിതരുമായി പങ്കുവച്ചു.പരിപാടിയ്ക്കിടെ വൈദികരും സന്യസ്തരുമായുള്ള സംവാദത്തിന് ഫാ. കുര്യൻ പുരമഠം നേതൃത്വം നൽകി. ഫാ. ജയിംസ് കിളിയനാനിക്കൽ രചിച്ച രണ്ട് ആധ്യാത്മിക പുസ്‌തകങ്ങളുടെ പ്രകാശനം ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.