ഐ.പി സി തിരുവനന്തപുരം വെസ്റ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹാ യോഗവും പുത്രികാ സംഘടനകളുടെ വാർഷിക സമ്മേളനവും

പേരൂർകട: ഐ.പി സി തിരുവനന്തപുരം വെസ്റ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹാ യോഗവും പുത്രികാ സംഘടനകളുടെ വാർഷിക സമ്മേളനവും 26, 27 തീയതികളിൽ വൈകുന്നേരം 6 മുതൽ 9 മണി വരെ കോവിൽവിള ഐ പി സി ഹെബ്രോൺ ഹാളിൽ നടക്കും. ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ചാക്കോ വർഗീസ് ഉത്ഘാടനം നിർവഹിക്കും. ഐ. പി സി പേരൂർക്കട സെൻ്റർ പാസ്റ്ററ്റും, സ്റ്റേറ്റ് പ്രസിഡൻ്റും മായ പാസ്റ്റർ കെ.സി തോമസ്, പാസ്റ്റർ സജോ തോണിക്കുഴി, പാസ്റ്റർ സുഭാഷ് കുമരകം എന്നിവർ വചനപ്രഘോഷണം നടത്തും.27 ശനിയാഴ്ച രാവിലെ 9 മുതൽ മാസ യോഗവും. ഉച്ചക്ക് 2 മുതൽ 4 വരെ പുത്രികാ സംഘടനകളുടെ വാർഷിക യോഗവും നടക്കും. വെസ്റ്റ് സെൻ്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. സെൻ്റർ എക്സിക്യൂട്ടീവ്സ് കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading