രാ­​ജ്യ­​മെ­​മ്പാ​ടും ക്രി­​സ്­​ത്യാ­​നി­​ക​ള്‍ പീ​ഡ­​നം അ­​നു­​ഭ­​വി­​ക്കു­​ന്നു: മാ​ര്‍ റാ­​ഫേ​ല്‍ ത­​ട്ടി​ല്‍

തൃശൂർ: ഇന്ത്യയൊട്ടാകെ ക്രൈസ്തവർ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഈസ്റ്റർ ആഘോഷിക്കാൻ പറ്റാത്ത നിർഭാഗ്യവാന്മാരുണ്ടെന്നും മാർ റാഫേൽ തട്ടിൽ പെസഹാദിന സന്ദേശത്തിൽ പറഞ്ഞു.

‘‘സഹനങ്ങൾ ഒരിക്കലും അവസാനമല്ല, ചക്രവാളങ്ങൾ തുറക്കാനുള്ള വാതായനങ്ങളാണു സഹനങ്ങൾ. എല്ലാ സഹനങ്ങളും പീഡാനുഭവങ്ങളും പോസിറ്റീവ് എനർജിയിലേക്കു നയിക്കും’’– റാഫേൽ തട്ടിൽ വിശദീകരിച്ചു.

തൃശൂർ ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പെസഹാദിന ശുശ്രൂഷകൾക്കു മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. കാൽകഴുകൽ ശുശ്രൂഷയും മേജർ ആർച്ച് ബിഷ്പ്പ് നിർവഹിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.