ഐപിസി നോർത്ത് ഡബ്ലിനിൽ ആത്മീയ സംഗമം നടന്നു

ഡബ്ലിൻ: പാസ്റ്റർ ജോബി ശമുവേൽ നേതൃത്വം നൽകുന്ന ഐപിസി ഹെബ്രോൺ നോർത്ത് ഡബ്ലിൻ സഭയുടെ നേതൃത്വത്തിൽ അനുഗ്രഹ പ്രാർഥനാ സംഗമം മാർച്ച് പത്തിന് സോർഡ്‌സ് റോഡിൽ ഹോളിവുഡ് കമ്യൂണിറ്റി ഹാളിൽ വച്ച് നടന്നു .

പാസ്റ്റർ ജോബി ശമുവേൽ അധ്യക്ഷനായ പ്രസ്തുത യോഗത്തിൽ ഐ പി സി അയർലൻഡ് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സിറ്റി എബ്രഹാം, സെക്രട്ടറി പാസ്റ്റർ സാനു ഫിലിപ്പ് മാത്യു എന്നിവർ മുഖ്യ സന്ദേശം നൽകി. ഐ പിസി നോർത്ത് ഡബ്ലിൻ സഭാ സെക്രട്ടറി ബ്രദർ റോണി വർഗീസ് സ്വാഗതം അരുളുകയും ബ്രദർ രജീഷ് രാജൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.