ഐപിസി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്ടിന് പുതിയ ഭരണ സമിതി നിലവിൽ വന്നു

മുംബൈ: ഐപിസി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്ടിന് 2024-2025 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. 2024 ഏപ്രിൽ 28 ന് വൈകുന്നേരം 6 മണി മുതൽ ഐപിസി വാശി ചർച്ചിൽ കൂടിയ ജനറൽ ബോഡിയിലാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്.

ഡിസ്ട്രിക് പ്രസിഡന്റ് പാസ്‌റ്റർ പി ജോയ് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക് സെക്രട്ടറി പാസ്റ്റർ ബിജു ജി ജോൺ പിന്നിട്ട വർഷത്തെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഡിസ്ട്രിക് ട്രഷറർ ബ്രദർ അനു ചെറിയാൻ കണക്കുകൾ അവതരിപ്പിച്ചു. വിവിധ ബോർഡുകളുടെ പ്രതിനിധികൾ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തുടർന്ന് 2024-2025 പ്രവർത്തന വർഷത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പാസ്റ്റർ പി ജോയ് പ്രസിഡന്റ് ആയും, പാസ്റ്റർ ബിജു ജി ജോൺ വൈസ് പ്രസിഡന്റായും പാസ്റ്റർ കെ ജെ ഷാജി സെക്രട്ടറിയായും, ബ്രദർ അനു ചെറിയാൻ ട്രെഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 15 അംഗങ്ങൾ അടങ്ങുന്ന കൌൺസിൽ കമ്മിറ്റിയും നിലവിൽ വന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.