തലച്ചിറ വൈഎംസിഎ ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

കൊട്ടാരക്കര: തലച്ചിറ വൈഎംസിഎ പി.എം. ജോർജ് മെമ്മോറിയൽ ഓഫീസ് കോംപ്ലക്സിന്റെ ഉദ്ഘാടനവും മുൻകാല നേതാക്കളെ ആദരിക്കലും നടന്നു.
സംസ്ഥാന ചെയർമാൻ ജോസ് നെറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.മുൻ സംസ്ഥാന ചെയർമാൻ ജോസ് ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി.റീജിയണൽ ട്രഷറർ പി.എം. തോമസ്കുട്ടി ചാരിറ്റി വിതരണവും മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി മുൻകാല നേതാക്കളെ ആദരിക്കലും നടത്തി.പ്രസിഡൻ്റ് പി.ഒ. ജോൺ അധ്യക്ഷതവഹിച്ചു.സബ് റീജിയൻ ചെയർമാൻ സഖറിയ വർഗീസ്,ജനറൽ കൺവീനർ ഡോ.ഏബ്രഹാം മാത്യു, രക്ഷാധികാരിമാരായ റവ.എം.ശാമുവേൽ, റവ.വിനോജ് വർഗീസ്, റവ.ഡോ.ജോൺ മാത്യു, റവ.ഒ.പി. പൗലോസ്,സെക്രട്ടറി എൻ.എ.ജോർജുകുട്ടി,
പ്രോഗ്രാം കൺവീനർ സുബീഷ് ജോർജ്,സുബിൻ.ഡി. മാത്യു,പി.ടി.റോയി ,ജെയിംസ് ജോർജ്,ജി.യോഹന്നാൻ കുട്ടി,ബിജു.എം.ജോൺ എന്നിവർ പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.