ഇടുക്കിയിൽ 2 യുവാക്കൾ മുങ്ങി മരിച്ചു


ഇടുക്കി: വാഴക്കാല ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഐസക് ജോണിന്റെ മകൻ മോസ്സസ് ഐസക് (17) വണ്ണപുറം ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ബ്ലസൺ സാജൻ (25) എന്നീ യുവാക്കളാണ് ഇടുക്കി തൊമ്മൻകുത്ത് പുഴയിൽ വട്ടക്കയം ഭാഗത്ത് ഇന്നലെ മുങ്ങി മരിച്ചു.
ബ്ലസൻറെ പിതാവ് പാസ്റ്റർ സാജൻ ഷാരോൺ ഫെലോഷിപ്പിലെ ശുശ്രൂഷകനായിരുന്നു.

പൈങ്ങോട്ടൂർ വാഴക്കാല ഒറ്റപ്പാക്കൽ പാസ്റ്റർ ഐസക് ജോണിൻ്റെ കുടുംബം ചീങ്കൽ സിറ്റിയിലെ ബ്ലസന്റെ വീട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു. കുടുംബാംഗങ്ങൾ ഒന്നിച്ച് തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണുവാൻ പോയി. ക്രിസ്‌മസ് ദിവസമാകയാൽ അവിടെ സന്ദര്ശകരുടെ തിരക്കുമൂലം അവർ മടങ്ങിപ്പോന്നു. തൊമ്മന്‌കുത്ത് വണ്ണപ്പുറം വഴിയിൽ പുഴയിൽ മുസ്‌ലിം പള്ളിയുടെ അടുത്ത് വട്ടക്കയം കുളിക്കടവ് ഭാഗത്ത് വണ്ടിനിർത്തുകയും പുഴയിൽ ഇറങ്ങുകയുമായിരുന്നു.

പുഴയിലേക്കിറങ്ങുമ്പോൾ ബ്ലസൻ്റെ സഹോദരി വെള്ളത്തിൽ വീണു. രക്ഷിക്കാനായി ബ്ളസ്സനും മോസസും ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും മുങ്ങിയെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇന്ന് രണ്ടുമണിമുതൽ ഇരുവരുടെയും മൃതദേഹം വണ്ണപ്പുറം എസ് എൻ സ്‌കൂളിൽ പൊതു ദർശനത്തിന് വക്കും തുടർന്ന് നാലു മണിക്ക് ചാത്തമറ്റം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.