ജെറീന ജോർജ് (25) കുഴഞ്ഞ് വീണ് യു.കെയിൽ മരണമടഞ്ഞു

ഡെർബി: യു.കെ യിലെ ഡെര്‍ബിക്ക് സമീപം ബര്‍ട്ടനില്‍ താമസിക്കുന്ന അങ്കമാലിക്കടുത്ത് കറുകുറ്റി സ്വദേശിനി ജെറീന ജോർജ് (25 വയസ്സ്) വീട്ടില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരണമടഞ്ഞു. അവിവാഹിതയാണ്. നോട്ടിങ്ഹാമിലെ ഒരു സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ജെറീന. വിവാഹാലോചനകൾ നടക്കുന്നതിനിടെയാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തി ജെറീനയുടെ വേര്‍പാട്.

ജോര്‍ജ് – റോസ്ലി ജോർജ് ദമ്പതികളുടെ മകളാണ് പരേത. സദോഹദരിമാര്‍ : മെറീന, അലീന. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.