യേശുവിനെ ശ്രദ്ധിച്ചു നോക്കുക: പാസ്റ്റർ ജോമോൻ ജോസഫ്

സി ഇ എം 64-മത് ജനറൽ ക്യാമ്പ് ആരംഭിച്ചു

തിരുവല്ല: ചുറ്റും കാണാൻ ധാരാളം കാഴ്ചകളുള്ളപ്പോൾ നാം യേശുവിനെ ശ്രദ്ധിച്ചു നോക്കി യാത്രചെയ്യണമെന്ന് സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്. നമുക്ക് ചുറ്റുമുള്ള സാഹചര്യങ്ങൾ മോശമായി വരികയാണ്. ഈ സാഹചര്യത്തിൽ നാം ക്രിസ്തുവിൽ നിലനിന്നു പ്രശ്നങ്ങളെ അതിജീവിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി ഇ എം 64-മത് ജനറൽ ക്യാമ്പ് ഇന്ന് രാവിലെ കുട്ടിക്കാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ് അധ്യക്ഷത വഹിച്ചു.

“ശ്രദ്ധിച്ചു നോക്കുക” (Fixing our eyes) എന്ന ചിന്താവിഷയത്തിൽ പാസ്റ്റർ അനീഷ് കൊല്ലംകോട് പ്രബന്ധം അവതരിപ്പിച്ചു. മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ കെ ജേക്കബ് ജോർജ്, പാസ്റ്റർ എബ്രഹാം തോമസ്, പാസ്റ്റർ ബി ക്രിസ്റ്റഫർ, പാസ്റ്റർ ബിജു ജോസഫ്, ബ്രദർ ജേക്കബ് വർഗീസ്, പാസ്റ്റർ എബി ബി തങ്കച്ചൻ, പാസ്റ്റർ ജോസഫ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ, പാസ്റ്റർ എബിൻ അലക്സ്‌ & ടീം ഗാനങ്ങൾ ആലപിച്ചു.

ദൈവവചന ക്ലാസുകൾ ,മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള കൗൺസിലിംഗ് സെഷനുകൾ, മ്യൂസിക് നൈറ്റ്, കുട്ടികൾക്കായി സി ഇ എം കിഡ്സ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരിക്കും. സഭാ അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ്, ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, പാസ്റ്റർ മാത്യു വർഗീസ്, പാസ്റ്റർ അനീഷ് കൊല്ലംകോട്, പാസ്റ്റർ ജോയ് എബ്രഹാം, പാസ്റ്റർ റ്റി വൈ ജെയിംസ്, പാസ്റ്റർ നന്നു കെ, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ്, പാസ്റ്റർ എബി ജോൺ, പാസ്റ്റർ സാം ജി എസ്, പാസ്റ്റർ ബിനു എബ്രഹാം, പാസ്റ്റർ ഷിബു മാത്യു, ഇവാ. എബി ബേബി, ബ്രദർ സിജോ പി, സിസ്റ്റർ രഞ്ജി സാം, സിസ്റ്റർ ഷിബി മാത്യു തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സെടുക്കും. 13 വയസ്സ് വരെയുള്ളവർക്കുള്ള കിഡ്സ്‌ ക്യാമ്പിന് തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകും. ബ്രദർ ഇമ്മാനുവേൽ കെ ബി, ബ്രദർ ഷാരൂൻ വർഗീസ്, പാസ്റ്റർ എബിൻ അലക്സ്‌, പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കും. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ തുടങ്ങിയവർ നേതൃത്വം നൽകും. ക്യാമ്പ് 28ന് സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading