വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അസിസ്റ്റന്റ് കമാൻഡന്റ്, വി.കെ.വർഗീസ് അർഹനായി

രാജസ്ഥാൻ: സ്വാതന്ത്ര്യ ദിനത്തിൽ അതി വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിനു അർഹനായ അസിസ്റ്റന്റ് കമാൻഡന്റ്, വി. കെ. വർഗീസിന് അതിർത്തി രക്ഷാസേനയുടെ സ്ഥാപനദിവസമായ ഡിസംബർ ഒന്നാം തീയതി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മെഡൽ നൽകി ആദരിച്ചു. ഇതിനുമുമ്പ് ആഗസ്റ്റ് 2015ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡലും, 2021ൽ അതിഉത്കൃഷ്ട സേവാപതക്കും വി. കെ വർഗീസിന് ലഭിച്ചിട്ടുണ്ട്. മീനങ്ങാടി സ്കൂൾ കുന്ന്, വാച്ചേരി വീട്ടിൽ, വി കെ വർഗീസ് ഇപ്പോൾ രാജസ്ഥാനിലാണ് സേവനമനുഷ്ഠിക്കുന്നത്.ഭാര്യ, സിൽവി വർഗീസ്, മക്കൾ, ഡോ. വിബിൻ വർഗീസ്, ഡോ. സാറ വിബിൻ, കൊച്ചുമകൻ യോഹാൻ വർഗീസ് (USA).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.