ഐപിസി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്റ്റ് പി വെപിഎയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

KE News Desk | Mumbai

മുംബൈ :-ഐപിസി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്റ്റ് പി വെപിഎയ്ക്ക് 2026-2027 പ്രവർത്തന വർഷത്തേക്ക് ഭാരവാഹികളെ തിരിഞ്ഞെടുത്തു. 2026 ഏപ്രിൽ 19-ന് വൈകുന്നേരം 4:30 മുതൽ മഹാരാഷ്ട്ര ഐപിസി ഹെഡ്ക്വാട്ടേഴ്സിൽ കൂടിയ പിവെപിഎ ജനറൽ ബോഡിയിലാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്. ഡിസ്ട്രിക്റ്റ് പ്രസിഡന്റ് പാസ്റ്റർ പി. ജോയി മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് സെക്രട്ടറി ബ്രദർ ആശിഷ് ജോൺ മുൻ വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു,ശേഷം ഡിസ്ട്രിക്റ്റ് ട്രഷറർ ബ്രദർ ആൽഫിൻ ഷാജി വരവ്-ചിലവ് കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് 2026-2027 വർഷത്തേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇവാ: ജിതിൻ ജോസഫിനെ പ്രസിഡന്റ്, ഇവാ : ജിബിൻ ജെ എസ് നെ വൈസ് പ്രസിഡന്റ്,ബ്രദർ : ആശിഷ് ജോണിനെ സെക്രട്ടറി,ബ്രദർ: ഷെറി സാമിനെ ജോയിന്റ് സെക്രട്ടറി, ബ്രദർ:ജസ്റ്റിൻ റെജിയെ ട്രഷറർ ആയി തിരിഞ്ഞെടുത്തു. കൂടാതെ പിവെപിഎ യുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി 4 കമ്മറ്റി മെമ്പേഴ്സിനേയു൦ തിരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading