ബാംഗ്ലൂർ വിക്ടറി എജി വേർഷിപ്പ് സെൻററിൽ 21 ദിന ഉപവാസ പ്രാർഥന ആരംഭിച്ചു

ബെംഗളുരു: വിശ്വാസത്തോടു കൂടിയ പ്രാർഥനയ്ക്ക് ദൈവം ഉത്തരം നൽകുമെന്ന് റവ.ഡോ.രവി മണി പ്രസ്താവിച്ചു. ഹെബ്ബാൾ എസ്റ്റീം മാളിന് സമീപം ചിരജ്ഞിവി ലേഔട്ട് വിക്ടറി ഇൻ്റർനാഷണൽ എജി വേർഷിപ്പ് സെൻ്ററിൽ 21 ദിന ഉപവാസ പ്രാർഥന ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസികൾ പതറി പോകാതെ വിശ്വാസത്തോടെ പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയും മുംബൈ ഗേയ്റ്റ് വേ ചർച്ച് ജനറൽ ശുശ്രൂഷകനുമായ പാസ്റ്റർ ബിജു തമ്പി പ്രാരംഭദിന യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും ദൈവത്തോടടുത്തുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാസ്റ്റർ ബിജു തമ്പി വിശ്വാസികളെ ഉത്സാഹിപ്പിച്ചു. സങ്കീർത്തനങ്ങൾ 115:15 എന്ന വചനത്തെ ആസ്പദമാക്കി, വിശ്വാസത്തിൽ സ്ഥിരത പുലർത്തുകയും, ജീവിതത്തിലെ പ്രശ്നങ്ങൾക്ക് സ്വർഗ്ഗീയ പരിഹാരങ്ങൾ ലഭിക്കാൻ ദൈവത്തിൽ വിശ്വാസം വെക്കണമെന്നും അദ്ദേഹം പ്രബോധിപ്പിച്ചു.

വിക്ടറി ഇൻ്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെൻ്ററിൽ ഇന്ന് മുതൽ ദിവസവും രാവിലെ 5.30 നും 10 നും ഉച്ചകഴിഞ്ഞ് 3 നും വൈകിട്ട് 6നും പ്രാത്ഥനകൾ നടക്കും.
പാസ്റ്റർമാരായ അനിസൺ കെ.ശാമുവേൽ, ബിജു തമ്പി , ജിബു ജേക്കബ്, ഏലിയാസ് ജേക്കബ്, വിനോദ് , ഡാനിയേൽ ഡേവിഡ്, വിൽസൺ ഏബ്രഹാം, നിജു മാത്യൂ, ക്ലമൻ്റ് ജോസ്, അനീഷ് കെ തോമസ്, നഥാനിയേൽ ഡൊണാൾഡ് , ലിനീഷ് ടെനിസൺ, മോസസ് കവി, രെജിത്ത് ആർ
എന്നിവർ ഉപവാസ പ്രാർഥനയിൽ പ്രസംഗിക്കും.
വിക്ടറി എ ജി സീനിയർ പാസ്റ്ററും സ്ഥാപകനുമായ റവ.ഡോ.രവി മണി പ്രാർഥനകൾക്ക് മുഖ്യ നേതൃത്വം നൽകും.
ദേശത്തുടനീളം സുവിശേഷത്തിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുക, ലോകസമാധാനത്തിനും ,സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ തുടങ്ങീ വിവിധ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഉപവാസ പ്രാർഥന നടത്തുന്നത്.
മെയ് 10ന് സംയുക്ത ആരാധയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ യോഗം സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading