അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷൻ കൂട്ടായ്മ ആനന്ദപ്പള്ളിയിൽ നടന്നു

KE News Desk | Pathanamthitta

 

ആനന്ദപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് (എ. ജി) അടൂർ സെക്ഷൻ സംയുക്ത കൂട്ടായ്മ ആനന്ദപ്പള്ളി എ.ജി ഹാളിൽ വെച്ച് നടന്നു. എ.ജി മലയാളം ഡിസ്ട്രിക്റ്റ് സെക്രട്ടറി റവ. ജോസ് ടി. ജോർജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയുടെ കെട്ടുറപ്പിനും ആത്മീയ വളർച്ചയ്ക്കും ഇത്തരം കൂട്ടായ്മകൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സെക്ഷൻ ആക്ടിങ് പ്രസ്ബിറ്റർ പാസ്റ്റർ ഷാജി എസ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ സഭകളിൽ നിന്നുള്ള പാസ്റ്റർമാരായ വിത്സൻ ഡാനിയേൽ, സന്തോഷ്, ബിജു തങ്കച്ചൻ, അജീഷ്, ബ്ലസൻ ജോൺ, ജോസഫ് കുര്യൻ എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് അടൂർ സെക്ഷനിൽ നിന്നും സ്ഥലം മാറിപ്പോകുന്ന പാസ്റ്റർമാർക്ക് സഭാ സമൂഹത്തിന്റെ നേതൃത്വത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. സഭയുടെയും സമൂഹത്തിന്റെയും വിവിധ മേഖലകളിൽ ശ്രദ്ധേയമായ സേവനം കാഴ്ചവച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading