ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡ് മൂന്നാർ സെന്റർ കൺവെൻഷൻ ഏപ്രിൽ 25 ന്
മൂന്നാർ: ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡ് മൂന്നാർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2026 ഏപ്രിൽ 25,26 (ശനി, ഞായർ) തീയതികളിൽ വൈകിട്ട് 6 മുതൽ 9 വരെ നെടുംകണ്ടം കിഴക്കേ കവലയ്ക്കു സമീപം ആണ്ടിയാട്ട് കോമ്പൗണ്ടിൽ ( SDA സ്കൂളിന് എതിർവശം) വെച്ച് സെന്റർ കൺവെൻഷൻ നടത്തപ്പെടും.
ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡ് സംസ്ഥാന അദ്ധ്യക്ഷൻ പാസ്റ്റർ ടി. എം. കുരുവിള, പാസ്റ്റർ പ്രിൻസ് തോമസ്, റാന്നി (പവർവിഷൻ ടിവി പ്രഭാഷകൻ ) എന്നീ ദൈവദാസന്മാർ വചനം ശുശ്രൂഷിക്കും. സുപ്രസിദ്ധ ഗായകരുടെ നേതൃത്വത്തിൽ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സാം തോമസ് നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.