യേശുവിൻ തൃപ്പാദത്തിൽ അൻപത്തി എട്ടാമത് പ്രാർത്ഥനാ സംഗമം ഏപ്രിൽ 18ന് ശനിയാഴ്ച

ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” അൻപത്തി എട്ടാമത് പ്രാർത്ഥനാ സംഗമം ഏപ്രിൽ 18ന് ശനിയാഴ്ച രാത്രി 7.00ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും. ക്രൈസ്തവ സംവാദ രംഗത്ത് ഈ കാലഘട്ടത്തിൽ ശക്തമായി ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന Br. Asher John തൻറെ അനുഭവങ്ങളും മുഖ്യ സന്ദേശവും നൽകുന്നു.

കൂടാതെ പ്രസിദ്ധ ക്രൈസ്തവ ഗായകനും ഗാന രചയിതാവുമായ ബ്രദർ ഷെറിൻ ബോസ് & ടീം ഖത്തർ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. 2021 ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ID : 828 3015 0680

Password :amen

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading