ബ്ലെസ്സ് ബാംഗ്ലൂർ ഐക്യ കൺവെൻഷൻ സമാപിച്ചു

ബെംഗളൂരു: ബാംഗ്ലൂർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ (ബിയുസിഎഫ്) ആഭിമുഖ്യത്തിൽ കൊത്തന്നൂർ എബനേസർ ഓഡിറ്റോറിയത്തിൽ നടന്ന ബ്ലെസ്സ് ബാംഗ്ലൂർ ഐക്യ കൺവെൻഷൻ സമാപിച്ചു .
രാവിലെയും വൈകിട്ടും നടന്ന യോഗത്തിൽ പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലസൻ, അജി ആൻറണി എന്നിവർ പ്രസംഗിച്ചു.
ബ്രദർ. ടിബിൻ തങ്കച്ചനും ബിയുസിഎഫ് ഗായക സംഘവും ഗാനശുശ്രൂഷ നടത്തി.
പാസ്റ്റർമാരായ ജോസ് മാത്യൂ, ജോസഫ് ജോൺ എന്നിവർ അധ്യക്ഷരായിരുന്നു.
ബാംഗ്ലൂരിലെ വിവിധ ക്രൈസ്തവ പെന്തെക്കൊസ്ത് സഭാ വിഭാഗങ്ങളിലെ ധാരാളം വിശ്വാസികളും ശുശ്രൂഷകരും കൺവെൻഷനിൽ പങ്കെടുത്തു. പാസ്റ്റർ വിപിൻ ആൻഡ്രൂസ് നന്ദിയും രേഖപ്പെടുത്തി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading