ഐപിസി കുമ്പനാട് ഡിസ്ട്രിക്ട് കൺവെൻഷൻ ജനുവരി 4 മുതൽ 6 വരെ

കുമ്പനാട് ഇന്ത്യാ പെന്തകോസ്ത് ദൈവസഭ കുമ്പനാട് ഡിസ്ട്രിക്ട് കൺവൻഷൻ 2024 ജനുവരി 4 മുതൽ 6 വരെ ഐ പി സി ശാലേം കുഴിക്കാല ചർച്ച് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും. പകലും രാത്രിയിലുമായി നടത്തപ്പെടുന്ന യോഗങ്ങളിൽ സെന്റർ പ്രസിഡന്റ് ഡോക്ടർ വത്സൻ എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ പാപ്പി മത്തായി, ജോൺ കെ മാത്യു, വത്സൻ എബ്രഹാം, എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.

News Middle Advt Banner

വെള്ളിയാഴ്ച പകൽ സംയുക്ത ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ കെ ജെ തോമസ് കുമളി വചന ശുശ്രൂഷ നിർവഹിക്കും. ലിവിങ് മ്യൂസിക് മല്ലപ്പള്ളി, പി വൈ പി എ കുമ്പനാട് സെന്റർ ക്വയർ സ്പിരിച്വൽ വേവ്സ് അടൂർ, എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഡിസ്ട്രിക്ട് പുത്രികാ സംഘടനകളുടെ മീറ്റിംഗുകളും വിവിധ സെഷനുകളായി നടക്കും. ഐ പി സി ശാലേം കുഴിക്കാല സഭയുടെ ശതാബ്ദിസമ്മേളനം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3:30ന് നടത്തപ്പെടും. ജനറൽ ജോയിന്റ് കൺവീനറായി ബിനോയ്‌ ഇടക്കല്ലൂരും ഫിനാൻസ് കൺവീനറായി മത്തായി മാത്യുവും പ്രവർത്തിക്കുന്നു. അസോസിയേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി ജെ എബ്രഹാം, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ശാമുവൽ, സെക്രട്ടറി പാസ്റ്റർ ബ്ലസ്സൻ കുഴിക്കാല എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading