കലാലയങ്ങളിൽ ഡിജിറ്റൽ ട്രാക്റ്റ് വിതരണവുമായി പി വൈ പി എ കോട്ടയം നോർത്ത് സെന്റർ

കോട്ടയം: പി വൈ പി എ യുടെ ചരിത്രത്തിൽ ആദ്യമായി ക്യു ആർ കോഡ് സ്കാനിങ്ങിലൂടെയുള്ള ഡിജിറ്റൽ ട്രാക്റ്റ് വിതരണവുമായി പി വൈ പി എ കോട്ടയം നോർത്ത് സെന്റർ. കോട്ടയം ജില്ലയിലെ കലാലയങ്ങളിൽ സുവിശേഷ വസന്തം തീർക്കുവാൻ “കലാലയങ്ങളിൽ സുവിശേഷ വസന്തം” എന്ന നാമധേയത്തിൽ ഡിജിറ്റൽ ട്രാക്റ്റ് വിതരണം എന്ന ആശയം പി വൈ പി എ കോട്ടയം നോർത്ത് സെന്റർ നടപ്പിലാക്കുന്നു. പ്രിന്റഡ് കോപ്പി വായനയിൽ നിന്നും ഡിജിറ്റൽ വായനയിലേക്ക് മാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ഉത്തരാധുനിക തലമുറയ്ക്ക് കാലഘട്ടത്തിന്റെ ചുവരുത്തുകൾക്കനുസരിച്ച് സുവിശേഷത്തിന്റെ സ്പർശനം ഏകുക എന്ന ലക്ഷ്യത്തോടെയാണ് ക്യു ആർ കോഡ് സ്കാനിങ്ങിലൂടെയുള്ള ട്രാക്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.

കോട്ടയം മേഖലയിലെ വിവിധ കലാലയങ്ങളിൽ 10000 ത്തിലധികം ഡിജിറ്റൽ ട്രാക്ട്കൾ വിതരണം ചെയ്യുന്നതിന്റെ ആദ്യഘട്ടം നവംബർ 23 വ്യാഴം രാവിലെ എട്ടുമണിക്ക് ആരംഭിക്കും. കോട്ടയം നോർത്ത് സെന്റർ പി വൈ പി എ സെന്റർ ഓഫീസിൽ വച്ച് നടക്കുന്ന പ്രാർത്ഥനയിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് ഉദ്ഘാടനം നിർവഹിക്കും. പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് അധ്യക്ഷത വഹിക്കും. പി വൈ പി എ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പ്കണ്ടം, സ്റ്റേറ്റ് കൗൺസിൽ അംഗം ഷെറിൻ ജേക്കബ്, ഫിന്നി കോര(ഹുസ്റ്റൺ) എന്നിവർ ആശംസ അറിയിക്കും. ആദ്യഘട്ടം എന്ന നിലയിൽ കോട്ടയം നഗരപരിധിയിലുള്ള പ്രമുഖ കലാലയങ്ങളിൽ ആണ് ട്രാക്റ്റ് വിതരണം ചെയ്യുന്നത്.

നിരവധി യുവതി യുവാക്കൾ ഈ വ്യത്യസ്തമായ പ്രേക്ഷക ദൗത്യത്തിന്റെ ഭാഗമായി മാറും. ഇവാ. സജി മോഹൻ,  ഫെയ്ത്തുമോൻ ജെ, ഡോ. ഫെയ്ത്ത് ജെയിംസ്, ജയ്സൺ വി ജോസ്, ലവി കുര്യാക്കോസ്, ഫിന്നി എം ബേബി, ഫിന്നി മാത്യു, ലിജോഷ് കെ ആൻഡ്രൂസ് എന്നിവർ അടങ്ങുന്ന പി വൈ പി എ സമിതി പ്രവർത്തനത്തിന് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.