രാജസ്ഥാൻ സ്കൂൾ ഓഫ് തിയോളജി പ്രഥമ ഗ്രാജുവേഷൻ

ഫത്തേപ്പൂർ: രാജസ്ഥാൻ ഗോസ്പൽ മിനിസ്ട്രിയുടെ അദ്ധ്യയന വിഭാഗം , രാജസ്ഥാൻ സ്കൂൾ ഓഫ് തിയോളജിയുടെ ഫ്രഥമ ബാച്ചിൽ (2021 – 23) ഡിപ്ളോമ പഠനം പൂർത്തിയാക്കിയ 14 വിദ്യാർഥികളുടെ ഗ്രാജുവേഷൻ 2023 നവംബർ 21ന് ബഥേൽ ക്യാമ്പസ് ഫത്തേപൂരിൽ വച്ച് നടന്നു .

പഞ്ചാബ് ബൈബിൾ കോളേജ് ഡയറക്ടർ റവ. ഡോ. കെ കോശി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും മുഖ്യ സന്ദേശം നൽകുകയും ചെയ്തു. കർത്താവിൻറെ ദൗത്യം ഏറ്റെടുത്ത് ഊഷര ഭൂമിയായ രാജസ്ഥാനെ സുവിശേഷത്തിൽ ഉദ്യാനമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

രാജസ്ഥാൻ സ്കൂൾ ഓഫ് തിയോളജി ഡീൻ പാസ്റ്റർ ജോർജ് സി ജോർജ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. പഞ്ചാബ് ബൈബിൾ കോളേജ് അഡ്മിനിസ്ട്രേറ്റർ ഇവാ തോംസൺ കോശി, രാജസ്ഥാൻ ഗോസ്പൽ മിനിസ്ട്രിയുടെ ഉപദേഷ്ടാവ് ബ്രദർ പി ടി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാക്വൽറ്റി ഇവാ അഖിൽ ജോർജ് , ഇവാ മോനു കുമാർ ,ഡോ മണി ജോർജ് പാസ്റ്റർ ജസ്റ്റിൻ എം ജോസഫ് , പാസ്റ്റർ ബൈജു എബ്രഹാം, പ്രിൻസിപ്പാൾ ജ്യോം ജോർജ് എന്നിവരെ കൂടാതെ നിരവധി സഭാ വിശ്വാസികളും പങ്കെടുത്ത മീറ്റിങ്ങിൽ കോളേജ് രജിസ്ട്രാർ സുബേദാർ സണ്ണി കെ ജോൺ അദ്ധ്യക്ഷനായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.