അനുസ്മരണം; പാസ്റ്റർ ജാജി ചീരൻ,കർതൃ ശുശ്രൂഷയിൽ വിശ്രമമില്ലാതെ,വിശ്വസ്തനായി അന്ത്യത്തോളം

പാസ്റ്റർ അലക്സ് പൊൻവേലിൽ ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ.

മൈസൂർ : മൈസൂർ പട്ടണത്തെ തന്റെ ശുശ്രൂഷ വേദിയായി ദൈവം കണ്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ പാസ്റ്റർ ജാജി ചീരൻ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾ ഈ പട്ടണത്തിൽ തന്നെ തന്റെ ഓട്ടം സംശയിച്ചു നിൽക്കാതെ ശുഭാപ്തിവിശ്വാസത്തൊടെ ഓടി തീർത്തു. സഭാ സംബന്ധമായോ, ശുശ്രൂഷാ സംബന്ധമായ ഏതൊരാവശ്യത്തിനും ഏതു സമയത്തും പാസ്റ്റർ ജാജി ചീരൻ തയ്യാറായിരുന്നു, കഴിയില്ല എന്ന് വാക്ക് അദ്ദേഹത്തിൽ നിന്നും കേട്ടതായി ഓർക്കുന്നതേയില്ല.  ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ 2018 ൽ രൂപീകരിച്ചതിനു ശേഷം വിവിധ ജില്ലകളിൽ ആരംഭിക്കുന്നു യൂണിറ്റുകളെ പറ്റി ചിന്തിക്കുമ്പോൾ ആണ് പാസ്റ്റർ ജാജി ചീരന്റെ പേര് കേൾക്കുന്നത്, അന്ന് യൂണിറ്റിന്റെ പ്രധാന പെട്ട ചുമതലകൾ ഒരു നിയോഗം ആയി താൻ ഏറ്റെടുത്തു, ഈ വർഷവും നിരവധി തിരക്കുകളും ബദ്ധപ്പാടുകളും ഒക്കെ തനിക്ക് ഉണ്ട് എങ്കിലും താൻ പറഞ്ഞത്, ക്രൈസ്തവ എഴുത്തുപുര മൈസൂർ യൂണിറ്റ് നമുക്ക് നല്ല രീതിയിൽ തന്നെ മുമ്പോട്ട് കൊണ്ടുപോകണം, ദൈവം തന്ന ആയുസ്സും ആരോഗ്യവും ഒക്കെ ഉള്ളിടത്തോളം ഓടാം. ആ ശുഭാപ്തിവിശ്വാസം, ആയിരുന്നു തന്റെ കൈമുതൽ, തന്നോടൊപ്പം നിൽക്കുന്നവർക്കും ആ വാക്കുകളും , തന്റെ മനോഭാവവും ഏറെ ഊർജ്ജം പകരുന്നതായിരുന്നു. തിരക്കിട്ട് ഏറെ താൻ ഓടിയത് ഇത്ര വേഗം ഓട്ടം അവസാനിപ്പിക്കാൻ ആണെന്ന് അറിഞ്ഞിരുന്നില്ല. ദാനിയേലിനോട് ദൈവം പറയുന്ന വാക്കുകൾ ആണ് മനസ്സിൽ തെളിയുന്നത്..നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ച് കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റു വരും. (ദാനിയേൽ 12: 13). നമുക്ക് മുമ്പനായി വിശ്വസ്തതയോടെ ഓട്ടം തികച്ച പ്രീയ സ്നേഹിതൻ. ക്ഷീണങ്ങളും,ഭാരങ്ങളും ഒക്കെ ഉള്ളിലൊതുക്കി സുസ്മേര വദനനായി ക്രിയാത്മക ചിന്തകളും ഊർജ്ജവും നൽകിയ ആ നല്ല ഓർമ്മകൾ ഞങ്ങൾക്ക് കരുത്തായുണ്ട്, പ്രീയ സ്നേഹിതാ പോയി വിശ്രമിച്ചു കൊള്ളുക…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.