അനുഭവക്കുറിപ്പ്: ഉത്തരേന്ത്യൻ മണ്ണിൽനിന്നും… കൊറോണക്കാലത്തെ സുവിശേഷികരണം | ദീന ജെയിംസ് ആഗ്ര

കോവിഡ് 19 എന്ന മഹാമാരിയേൽപ്പിച്ച പ്രഹരത്തിന്റെ ആഴം വലുതാണ്. ഉറ്റവർ നഷ്ടമായതിന്റെ വിടവ് നികത്താനാകാത്തതാണ്. ആരാധനാലയങ്ങളും അടച്ചിടേണ്ടി വന്നു. പ്രാർത്ഥനകൂട്ടായ്മകൾ നിലച്ചു. ദൈവജനം ഒരുമിച്ച്കൂടി ആരാധിച്ചു സന്തോഷിക്കുന്ന നിമിഷങ്ങൾ നിശ്ചലമായി, ഓൺലൈൻ ആരാധനകളുംകൂട്ടായ്മകളും സ്ഥാനം പിടിച്ചു. ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ ഓൺലൈൻ സൗകര്യങ്ങളില്ലാതെ ഒറ്റപെട്ടു കഴിയുന്നവരെ പറ്റി… പ്രത്യേകിച്ച് നോർത്തിന്ത്യൻ ഗ്രാമങ്ങളിലെ വിശ്വാ സിസമൂഹത്തെകുറിച്ച്….

ഈ മഹാവ്യാധിയുടെ തീവ്രതയേൽപ്പിച്ച ആഘാതം കഠിനമായി അനുഭവിച്ചത് ഒരു പക്ഷേ ഇവിടെയുള്ള ദൈവദാസിദാസന്മാരും ദൈവജനവുമായിരിക്കും. അനേക അഭിഷക്തഗണങ്ങൾ ദൈവം ഏല്പിച്ച ദൗത്യം പൂർത്തീകരിച്ചു പ്രത്യാശനാടിന്റെ തീരമണഞ്ഞു. അവരുടെ കുടുംബങ്ങൾക്ക്, സഭയ്ക്കുതീരാനഷ്ടമാണ്, സ്വർഗത്തിന് ലാഭവും!!!
അനേക ദൈവദാസ ൻന്മാരുടെ കുടുംബങ്ങൾ സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന നിമിഷങ്ങൾ… ആരോടും പങ്കുവയ്ക്കാതെ നീറുന്ന ഹൃദയവും വിതുമ്പുന്ന ചുണ്ടുകളുമായി വിളിച്ചി റക്കിയവനിൽ മാത്രം പ്രത്യാശയർപ്പിച്ചു കൊണ്ട് മുന്നേറുന്നവർ…. ദൈവമേൽപിച്ച ദൗത്യം ശീഘ്രഗതിയിൽ പൂർത്തീകരിക്കണമെന്ന ലഷ്യത്തോടെ മുന്നേറുന്നു അവർ!!!
ഈപ്രതികൂലസാഹചര്യങ്ങൾക്കൊന്നും സുവിശേഷമാകുന്ന വിത്ത് വിതയ്ക്കുന്നതിനു തടസമാകുന്നില്ല എന്ന് ദൃഢനിശ്ചയത്തോടെ പറയാൻ കഴിയും. അതാത് സമയങ്ങളിൽ ദൈവം നിയോഗിച്ചവരിൽ കൂടി അത്‌ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു. അതിന് രോഗമോ,മരണമോ കഷ്ടതയോ ഒരു തടസമായി മാറുന്നില്ല.
ഞങ്ങൾ ഉത്തർപ്രദേശിലെ ആഗ്രയിൽ കർത്താവിന്റെ വേലചെയ്യുന്നു. കോവിഡിന്റെ ആരംഭഘട്ടത്തിൽ ആരാധനനാലയങ്ങൾ അടച്ചു ലോക്ക്ഡൗൺ ആയി വീടിനുള്ളിൽ കഴിയാനാരഭിച്ചപ്പോൾ വളരെ വേദനതോന്നി. ഞങ്ങളുടെ സഭയിൽ കടന്നുവരുന്നവരിൽ ഭൂരിഭാഗംപേരും സ്മാർട്ട്‌ ഫോൺപോയിട്ട് സാധാരണഫോൺ പോലും ഇല്ലാത്തവരാണ്. അവരെ കാണുവാനോ അവരുടെ ക്ഷേമം അന്വേഷിപ്പാനോ കഴിയാത്ത അവസ്ഥ… ഇനി മുന്നോട്ട് എങ്ങനെ എന്ന്ചിന്തിച്ചനിമിഷങ്ങൾ..
അത്ഭുതമെന്ന് പറയട്ടെ, കുറെ മാസങ്ങൾക്കു മുൻപ് ഒരു സഹോദൻ മുഖേന പ്രാർത്ഥിപ്പാൻ കടന്നുപോയ ഭവനത്തിലെപെൺകുട്ടി വിളിച്ചു ഇപ്രകാരം പറഞ്ഞു എനിക്ക് നിങ്ങളുടെ അടുത്ത് പ്രാർത്ഥിക്കാൻ വരണം. നിങ്ങൾ പ്രാർത്ഥിച്ചഅന്നുമുതൽ എനിക്ക് സൗഖ്യമുണ്ടെന്നു. പകർച്ചവ്യാധിയുടെ ഭീതിയുണ്ടെങ്കിൽപോലും അവരെ നിരുത്സാഹപെടുത്തിയില്ല. ആ പെൺകുട്ടി അവളുടെ മാതാവുമൊത്തു എല്ലാ ഞായറാഴ്ചകളിലും കടന്നുവരാൻ തുടങ്ങി. അവരോട് സുവിശേഷം പറയാനും പ്രാർത്ഥിപ്പാനും അരഭിച്ചപ്പോൾ അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. നീണ്ടവർഷങ്ങളായി ചികിത്സചെയ്തിട്ടും സൗഖ്യമാകാതിരുന്ന രോഗ ങ്ങൾ ദൈവംസൗഖ്യമാക്കി. അവരുടെ ജീവിതത്തിലെ വിടുതൽ കണ്ടിട്ട്, അവർ പറഞ്ഞ സാക്ഷ്യം ഹേതുവായി അനേകർ കടന്നുവരാൻ തുടങ്ങി. ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുവാനും!!!
ഈ ഒരു വർഷം പിന്നിട്ടു കഴിഞ്ഞപ്പോൾ പുറത്തിറങ്ങി സുവിശേഷം അറിയിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ ഏകദേശം പത്തിലധികം പേർ യേശുവിൽ വിശ്വസിക്കുവാൻ കാരണമായിതീർന്നു. അവരെല്ലാം ഇന്ന് ദൈവത്തെആരാധിക്കുന്നു. ഏതു സാഹചര്യത്തിലും ദൈവം തനിക്കു പ്രിയമുള്ളവരെ വിടുവിച്ചെടുക്കുകതന്നെ ചെയ്യും.ഇതെന്റെ ചെറിയൊരു അനുഭവം മാത്രം…. ഇങ്ങനെ അനേകർ ഉത്തരേന്ത്യയുടെ മണ്ണിൽ അനേക കഷ്ടങ്ങൾ സഹിച്ചു സുവിശേഷത്തിന്റെ വിത്ത് പാകികൊണ്ടിരിക്കുന്നു. വലിയൊരു കൊയത്തിന്റെ നല്ലനാളെകൾ സ്വപ്നംകണ്ടുകൊണ്ട്!!!! വിത്ത് ചുമന്നു കരഞ്ഞും വിതച്ചും കൊണ്ട് നടക്കുന്നു. കറ്റ ചുമന്നു ആർത്തുംകൊണ്ട് വരുന്നു. അതേ, കഷ്ടങ്ങൾക്കപ്പുറം വലിയൊരു ആർപ്പിന്റെ അനുഭവം ദൈവം ഒരുക്കിയിട്ടുണ്ട്. ഇത് വായിക്കുന്ന പ്രിയമുള്ളവരേ, നോർത്തിന്ത്യയുടെ സുവിശേഷികരണ പ്രവർത്തനങ്ങളെ ഓർത്തു പ്രാർത്ഥിക്കുക….

ദീന ജെയിംസ്, ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.