ബാലികാ മന്ദിരത്തിലെ കുട്ടികൾക്കായി മ്യൂസിക് നൈറ്റും ഭക്ഷണവിതരണവും നടത്തി അഞ്ചൽ ക്രൈസ്റ്റ് അംബാസിഡർസ്

കൊല്ലം: അഞ്ചൽ അസ്സെബ്ലീസ് ഓഫ് ഗോഡ് സഭയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡർസ് കൊല്ലം CSI ബാലഭവൻ, ബാലിക മന്ദിരത്തിലെ കുട്ടികൾക്കായി മ്യൂസിക് നൈറ്റും ഭക്ഷണവിതരണവും നടത്തി. അഡ്വ. കെ. സുനിൽ പ്രാർത്ഥിച്ചു ആരംഭിച്ച മീറ്റിങ്ങിൽ, സിസ്റ്റർ അഞ്ജു ജെയ്സൺ സ്വാഗതം പറഞ്ഞു. പ്രസ്തുത മീറ്റിങ്ങിൽ CA പ്രസിഡന്റ്‌ ബ്ലെസ്സൺ ജോൺ അധ്യക്ഷനായിരുന്നു. അഞ്ചൽ AG സഭാ പാസ്റ്റർ ബെന്നിക്കുട്ടി ഡാനിയേൽ ഉത്ഘാടനം നിർവഹിച്ചനന്തരം ജീവിതവിജയം യേശുവിലൂടെ എന്ന വിഷയത്തിൽ വളരെ ആധികാരികമായി റവ. ഡോ. ജോൺസൻ ജി സാമൂവൽ കുട്ടികളോടൊപ്പം സംവദിച്ചു.

സാം റ്റി ജോർജ്, ബാലഭവൻ സൂപ്രണ്ട് കെ ജെ തോമസ് ആശംസകൾ പറഞ്ഞു. തുടർന്ന് നടന്ന പ്രോഗ്രാമുകൾക്ക് ജെയ്സൺ ഡാനി, ഷെറിൻ ബൈജു, മന്ന എം. ലഘു, ആൻ മേരി ജോൺ, ജോഷ് ജോൺ സാമൂവൽ, എബെൽ സാം ജോൺസൻ, ജെഫ് സുനിൽ, ജോഷുവ എം ജോർജ്, മനീഷ് ചാക്കോ എന്നിവർ നേതൃത്വം നൽകി.

ബാലിക മന്ദിരം കുട്ടികളോടൊപ്പം അഞ്ചൽ AG സൺ‌ഡേ സ്കൂൾ കുട്ടികളായ ഡാരൻ എം. ജെയ്സൺ, ആൽഡ്രിൻ എം. ജെയ്സൺ, ഏയ്ഞ്ചൽ ജൂലി സാം, ബെൽവിൻ ബൈജു, ആൽവിൻ ബൈജു ടാനിയ സുനിൽ എന്നിവർ ചേർന്ന് അവതരിപ്പിച്ച ആക്ഷൻ സോങ് വളരെ ഹൃദ്യമായിരുന്നു. ജൂലി ജോൺസൻ, ലീലാമ്മ ബെന്നിക്കുട്ടി, ജൂലി സുനിൽ എന്നിവരുടെ സാന്നിധ്യവും കുട്ടികളുടെ പ്രോഗ്രാമിന് വളരെ അധികം അഴക് പകർന്നു. പ്രോഗ്രാമുകൾക്ക് ശേഷം അവിടെത്തെ കുട്ടികളോടൊപ്പം ഏവരും ഭക്ഷണം കഴിച്ചു.

മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും CA മെംബേർസ്നെ പ്രതിനിധികരിച്ചു ജോഷ് ജോൺ സാമൂവൽ നന്ദി പ്രകാശിപ്പിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.