സ്വാതന്ത്ര്യദിന സന്ദേശവുമായി മേപ്രാൽ ദൈവസഭയുടെ യുവജനങ്ങളും കുട്ടികളും

തിരുവല്ല: പ്ലാറ്റിനം ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗം ആയി സ്വാതന്ത്ര്യദിനത്തിൽ സൺഡേ സ്കൂളിന്റെയും YPE യുടെയും നേതൃത്വത്തിൽ പെരിങ്ങര പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ സ്വാതന്ത്ര്യദിന സന്ദേശ യാത്രയുമായി കടന്നുപോകുവാനുള്ള തയ്യാറെടുപ്പിലാണ് പുത്രിക സംഘടനകൾ. രാവിലെ 9 മണിക്ക് ദൈവസഭയുടെ അങ്കണത്തിൽ നിന്നും പ്രാർത്ഥിച്ച ആരംഭിക്കുന്ന സന്ദേശയാത്ര പെരിങ്ങര പഞ്ചായത്തിലെ വിവിധ ഇടങ്ങളിലൂടെ കടന്നുപോയി വൈകിട്ട് ആറുമണിയോടെ ചന്തപ്പീഡിയ ജംഗ്ഷനിൽ സമാപിക്കും.

സഭാ ശുശ്രൂഷകൻ പാസ്റ്റർ കേ ബെന്നി, സോണി കുരുവിള, ജസ്റ്റിൻ വി സാമുവേലും സൺഡേസ്കൂൾ അധ്യാപകരും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. ജസ്റ്റിൻ വി സാമുവേലിന്റെ നേതൃത്വത്തിൽ ജോർജ് വർഗീസ്, മാത്യു വി ജേക്കബ്, ഫിന്നി മേപ്രാൽ, ബ്ലെസ്സി ബെന്നി, സയോണ പ്രസാദ്, ആൽവിന ഉമ്മൻ എന്നിവർ അടകുന്ന ചർച്ച് ഗായകസംഘം ഗാനങ്ങൾ ആലപിക്കുകയും സൺ‌ഡേസ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിക്കുയും ചെയ്യും. അനുഗ്രഹീതമായ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ ഈ യാത്രയിൽ ശ്രവിക്കാൻ സാധിക്കും.

പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ യുവജനങ്ങളും കുഞ്ഞുങ്ങളും കാണിക്കുന്ന താൽപര്യം ഏറ്റവും സന്തോഷകരവും അഭിമാനകരവും ആണെന്ന് എന്ന് സഭാ കമ്മറ്റിയും സെക്രട്ടറിയും ഒരുപോലെ അഭിപ്രായപ്പെട്ടു. പൂർവ പിതാക്കന്മാരെ പോലെ ദൈവനാമത്തിന് വേണ്ടി നിലകൊള്ളുവാൻ പുതുതലമുറയെ ദൈവം ഒരുക്കുന്നത് മേപ്രാൽ ദൈവസഭയോടു ഉള്ള ദൈവിക കരുതൽ ആണ്.മേപ്രാൽ ദൈവസഭ ഇനിയും അനേകർക്ക് ആശ്വാസവും വെളിച്ചവും വഴികാട്ടിയുമായി ദേശത്ത് നിലകൊള്ളട്ടെ. വാർത്ത: ജോബിൻ വര്ഗീസ്, കാരയ്ക്കൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.