മ​ണി​പ്പൂ​ർ: പാർലമെന്റ് സ്തംഭനം തുടരുന്നു

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ ബ​ഹ​ള​ത്തെ​ത്തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യി പ​ത്താം ദി​വ​സ​വും പാ​ർ​ല​മെ​ന്‍റ് സ്തം​ഭി​ച്ചു. പ്ര​തി​പ​ക്ഷ എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ലോ​ക്സ​ഭ നേ​ര​ത്തെ പി​രി​ഞ്ഞ​തി​നാ​ൽ ഡ​ൽ​ഹി സ​ർ​വീ​സ​സ് ബി​ൽ ഇ​ന്ന​ലെ ച​ർ​ച്ച​യ്ക്കെ​ടു​ത്തി​ല്ല. ഉ​ച്ച​യ്ക്കു​ശേ​ഷ​വും സ​ഭ സ​മ്മേ​ളി​ച്ച​പ്പോ​ൾ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ലോ​ക്സ​ഭ പി​രി​ഞ്ഞു.

രാ​ജ്യ​സ​ഭ​യി​ൽ മ​ണി​പ്പൂ​ർ വി​ഷ​യം ച​ട്ടം 267 പ്ര​കാ​രം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് 60 നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടും ചെ​യ​ർ​മാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ എം​പി​മാ​ർ സ​ഭ സ​മ്മേ​ളി​ച്ച​യു​ട​ൻ വാ​ക്കൗ​ട്ട് ന​ട​ത്തി.

ജ​ൻ വി​കാ​സ് ഭേ​ദ​ഗ​തി ബി​ൽ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി ബി​ൽ, ഖ​ന​ന ഭേ​ദ​ഗ​തി ബി​ൽ എ​ന്നി​വ രാ​ജ്യ​സ​ഭ പാ​സാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി​യെ സ​ഭ​യി​ൽ വി​ളി​ച്ചു​വ​രു​ത്ത​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം ഉ​പ​രാ​ഷ്‌​ട്ര​പ​തി ജ​ഗ​ദീ​പ് ധ​ൻ​ക​ർ അം​ഗീ​ക​രി​ച്ചി​ല്ല. സ​ഭ​യി​ൽ എ​ത്ത​ണ​മോ വേ​ണ്ട​യോ എ​ന്ന​ത് അം​ഗ​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന് ലോ​ക്സ​ഭ​യി​ൽ മു​ഴു​വ​ൻ സ​മ​യം ഹാ​ജ​രാ​കാ​ൻ ബി​ജെ​പി എം​പി​മാ​ർ​ക്ക് വി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ബി​ല്ലു​ക​ൾ വേ​ഗം പാ​സാ​ക്കി​യെ​ടു​ക്കാ​നാ​ണു വി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​വി​ശ്വ​സ​പ്ര​മേ​യ​ത്തി​ലും ഡ​ൽ​ഹി ഓ​ർ​ഡി​ന​ൻ​സി​ലും സ​ർ​ക്കാ​രി​നെ അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്യാ​ൻ ടി​ഡി​പി തീ​രു​മാ​നി​ച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.