കൊയ്‌നോനിയ 2023 ബാംഗ്ലൂരിൽ

ഭോപ്പാൽ: “സ്നേഹത്തിന്റെയും, ജീവന്റെയും സന്ദേശം ജനങ്ങളിൽ എത്തിക്കുക” എന്ന ലക്ഷ്യത്തോടെ 1998 ൽ പ്രവർത്തനം ആരംഭിച്ച ഹാർവെസ്റ് ഇന്ത്യ മിഷൻ വർഷിപ് സെന്ററിന്റെ സിൽവർ ജൂബിലി മിഷനറി സമ്മേളനം ജൂൺ 14 മുതൽ 18 വരെ ബാംഗ്ലൂരിൽ
ന്യൂ ലൈഫ് ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽവെച്ചു നടത്തപെടും.

പാസ്റ്റർ എം ഐ ഈപ്പൻ ഉൽഘാടനം ചെയ്യുന്ന സമ്മേളത്തിൽ മിഷന്റെ നാഷണൽ ഡയറക്ടർ പാസ്റ്റർ സൈമൺ വർഗീസ് അധ്യക്ഷത വഹിക്കും. സമ്മേളനടൊപ്പം ദിവസവും വൈകിട്ടു 6 മണിക്ക് പൊതുയോഗങ്ങൾ നടത്തപ്പെടും.
തുടർ ദിവസങ്ങളിൽ നടക്കുന്ന മീറ്റിംഗുകളിൽ പാസ്റ്റർ ജിമ്മി തങ്കച്ചൻ ,(ഒറീസ്സ), പാസ്റ്റർ ലിബിൻ സേവിയർ (കാക്കനാട്), പാസ്റ്റർ യുവരാജ് (ചെന്നൈ) പാസ്റ്റർ ബെന്നി ജോൺ (ന്യൂ ഡൽഹി) പാസ്റ്റർ ജോഷുവ ജോൺ, പാസ്റ്റർ ഷാജി, സിസ്റ്റർ ആനി പാറയിൽ (ബാംഗ്ലൂർ) വിവിധ സമ്മേളനത്തിൽ വചനം സംസാരിക്കും. ഞായറാഴ്ച നടക്കുന്ന പൊതു ആരാധനയിൽ പാസ്റ്റർ സൈമൺ വർഗീസ് (ഭോപ്പാൽ) വചനം ശ്രുശ്രൂഷിക്കും.

പാലക്കാട് മുണ്ടുരിൽ ആരംഭിച്ച ചെറിയ പ്രവർത്തനം 2000 മുതൽ വടക്കേ ഇന്ത്യയുടെ സുവിശേഷീകരണതിനു പ്രാധാന്യം കൊടുക്കുന്നതിന്റെ ഭാഗമായി ഭോപ്പാലിലേക്കു അതിന്റെ പ്രവർത്തന മേഖല മാറ്റുകയും, തുടർന്ന് മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഉത്തർപ്രദേശ്, ആസ്സാം, ഒറീസ, മഹാരാഷ്ട, ആന്ധ്രാ പ്രദേശ്‌, തെലങ്കാനാ, തമിഴ്നാട്, കേരളം എന്നീ സംസ്‌ഥാനങ്ങളിൽ പ്രവർത്തകരെ അയക്കുകയും
സഭകൾ ആരംഭിക്കയും ചെയ്തു. ഇപ്പോൾ 220 ൽ അധികം ഗ്രാമസഭകളും 120ൽ അധികം സുവിശേഷകരും ഈ പ്രവർത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. പാസ്റ്റർ സൈമൺ വർഗ്ഗീസ്, പാസ്റ്റർ ജോഷുവ സാഹു, പാസ്റ്റർ ജോസഫ് ധ്രുവ്, പാസ്റ്റർ അശ്വിനി, പാസ്റ്റർ ഹീരലാൽ, സിസ്റ്റർ ബ്ലെസ്സി സൈമൺ തുടങ്ങിയവർ വിവിധങ്ങളായ ശ്രുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.