ഹാർലോയിൽ ക്രിസ്തീയ സംഗീതസന്ധ്യ ഇന്ന് വൈകുന്നേരം

ഹാർലോ/ലണ്ടൻ (യു.കെ): ലണ്ടൻ പെന്റകോസ്റ്റൽ സഭയുടെ ശാഖയായ ഹാർലോ പെന്റകോസ്റ്റൽ സഭയുടെ (HPC) ആഭിമുഖ്യത്തിൽ ഹാർലോയിൽ സംഗീത സായാഹ്നം നടത്തപ്പെടുന്നു. ജൂൺ 17 (ഇന്ന്) വൈകുന്നേരം 5.30 മുതൽ 8.30 വരെയാണ് Won by One – To Redeem & Restore എന്ന തീമിൽ സംഗീത സന്ധ്യ നടത്തപ്പെടുന്നത്. ഹാർലോയിലെ സെന്റ് ആൻട്രൂസ് മെതഡിസ്റ്റ് ചർച്ച് (Postcode: CM20 3AF) ഹാളിൽ വച്ച് നടത്തപ്പെടുന്ന പരിപാടിയിൽ അനുഗ്രഹിത സംഗീതകഞ്ജർ വിവിധ ഭാഷകളിൽ ക്രിസ്തീയ ഗാനങ്ങൾ ആലപിക്കുകയും പശ്ചാത്തല സംഗീതമൊരുക്കുകയും ചെയ്യുന്നു. ലണ്ടനിലും പരിസരപ്രദേശത്തുമുള്ള എല്ലാ സംഗീതാസ്വാധകരെയും ജാതിമത ഭേദമെന്യേ ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഈ സംഗീത സന്ധ്യയുടെ മീഡിയ പാർട്ണറായി പ്രവർത്തിക്കുന്ന ക്രൈസ്തവ എഴുത്തുപുരയുടെ ഫേസ്ബുക് യൂട്യൂബ് ചാനലുകളിൽ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഫിന്നി കുരുവിളയെ ബന്ധപ്പെടുക: +44 7880 112252

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.