ലേഖനം: ക്രിസ്തുവിന്റെ സ്നേഹം | സിൽജ വർഗീസ്

 

ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം, ഇവ മുന്നും നിലനിൽക്കുന്നു. ഇവയിൽ വലിയതോ സ്നേഹം തന്നെ.(1കൊരി 13:13). പലതരത്തിലുള്ള സ്നേഹങ്ങൾ ലോകത്തിൽ നമുക്ക് കാണാൻ പറ്റും. അതിൽ ഏറ്റവും വലിയ സ്നേഹമാണ് ക്രിസ്തു നമുക്ക് വേണ്ടി ക്രൂശിൽ യാഗമായി തീർന്നത്. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവരും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.(യോഹ 3:16) ഇതാണ് ദൈവസ്നേഹത്തിൽ ഏറ്റവും പ്രധാന മായത്. ജീവിതത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളെയും പ്രതികൂലങ്ങളെയും സമചിത്തതയോടെ നേരിടുവാൻ ഈ ക്രിസ്തുവിന്റെ സ്നേഹം നമ്മെ പഠിപ്പിക്കുന്നു.

യേശുവിന്റെ ജനനം മുതൽ കാൽവറി ക്രൂശിലെ മരണത്തിലൂടെയും ഉയർത്തെഴുന്നേൽപ്പിലൂടെയും യേശുക്രിസ്തു നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുന്നു. നാം ദൈവത്തെ സ്നേഹിച്ചതല്ല അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിതം ആകുവാൻ അയച്ചത് തന്നെ സാക്ഷാൽ സ്നേഹം ആകുന്നു എന്ന് യോഹന്നാൻ സാക്ഷികരിച്ചിരിക്കുന്നു. മനുഷ്യർ ദൈവത്തെ തേടി അലഞ്ഞു നടക്കുമ്പോൾ തീർത്ഥാടനങ്ങൾ ചെയ്യുമ്പോൾ മനുഷ്യനെ രക്ഷിക്കുവാൻ അവരുടെ ഇടയിലേക്ക് ദൈവം മനുഷ്യനായി അവതരിച്ചു.നഷ്ടപ്പെട്ടവനെ വീണ്ടെടുക്കുന്ന തകർന്നവനെ ഉദ്ധരിക്കുന്ന, രോഗികളെ രക്ഷിക്കുന്ന സാക്ഷാൽ ദൈവസ്നേഹം. .സ്നേഹം ദീർഘ മായി ക്ഷമിക്കുന്നു.യഥാർത്ഥ മായ ദൈവസ്നേഹം നമ്മുടെ ഉള്ളിൽ ഉണ്ടെങ്കിൽ നമുക്ക് എല്ലാവരോടും ക്ഷമിക്കുവാൻ സാധിക്കും. ദൈവം സ്നേഹം തന്നെ. (1യോഹ 4-8)ദൈവത്തിന്റെ അടുക്കൽ വരുന്നവൻ അവനെ സ്നേഹിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. സ്നേഹം എല്ലാവരോടും ദയ കാണിക്കുന്നു. യേശു ക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ ആരെ വേണമെങ്കിലും തന്റെ അ ധിനതയിൽ കൊണ്ടുവരാൻ കഴിയുമായിരുന്നിട്ടും അവന്റെ മഹത്വം വെളിപ്പെടുത്താതെ വെറും സാധാരണക്കാരനായി ജീവിച്ചു..യഥാർത്ഥ സ്നേഹത്തിന്റെ പ്രതീകമാണ് ദൈവം.

തന്റെ സ്വന്തം പുത്രനെ രക്ഷകനായി സ്വീകരിക്കുന്ന എല്ലാവർക്കും പരിശുദ്ധത്മാവിന്റെ ശക്തി യാൽ ഈ ദൈവസ്നേഹത്തിന്റെ ഭാഗമാകുവാൻ ദൈവം കൃപ ചെയ്യുന്നു. അത് കൊണ്ട് ക്രിസ്തുവും നമ്മളെ സ്നേഹിച്ചു നമുക്ക് വേണ്ടി തന്നെത്താൻ ദൈവത്തിനു സൗരഭ്യ വാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചത് പോലെ സ്നേഹത്തിൽ നടക്കുവാൻ ദൈവം നമുക്ക് ഓരോരുത്തർക്കും ഇടയാക്കട്ടെ..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.