മാരാമണ്ണിൽ കുളിക്കാനിറങ്ങവേ ഒഴുക്കില്‍പ്പെട്ടു, കാണാതായ 3 പേരില്‍ 2 പേരുടെ മൃതദേഹം കണ്ടെത്തി

എട്ട് പേരടങ്ങുന്ന സംഘം മാരാമൺ കൺവെൻഷൻ കാണാനെത്തിയതാണ്.

ആറന്മുള: പമ്പയാറ്റിൽ കാണാതായ മൂന്ന് പേരില്‍ രണ്ട് പേരുടെ മൃതദേഹം കിട്ടി. ഒരാള്‍ക്കായി തെരച്ചിൽ തുടരുന്നു.

പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയ ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ എബിൻ, മെറിൻ, മെഫിൻ എന്നിവരെയാണ് കാണാതായത്. എട്ട് പേരടങ്ങുന്ന സംഘം മാരാമൺ കൺവെൻഷൻ കാണാനെത്തിയതാണ്. പമ്പയാറ്റിൽ കുളിക്കാനിറങ്ങിയതിനിടെയാണ് അപകടമുണ്ടായത്. ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേര്‍ന്ന് തെരച്ചിൽ നടത്തുകയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.