സി.ഇ.എം. കരുണയിൻ കരം നാലാമത് ഭവന സമർപ്പണ ശുശ്രൂഷ നടത്തി

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം) ജനറൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച ‘കരുണയിൻ കരം’ നാലാമത് ഭവനത്തിന്റെ സമർപ്പണ ശുശ്രൂഷ ഏപ്രിൽ 28 ഞായറാഴ്ച വൈകിട്ട് 5:30 തൃശ്ശൂർ മാന്ദാമംഗലത്തു വച്ചു നടന്നു.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തൃശ്ശൂർ റീജിയൻ മിനിസ്റ്റർ പാസ്റ്റർ കെ.ജെ. ഫിലിപ്പ് സമർപ്പണ ശുശ്രൂഷ നിർവഹിച്ചു. സി.ഇ.എം. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസിന്റെ അധ്യക്ഷയിൽ ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ പി തോമസ്, സെൻ്റർ മിനിസ്റ്റർ പാസ്റ്റർ തമ്പി ഡാനിയേൽ എന്നിവർ ദൈവിക സന്ദേശം അറിയിച്ചു . പാസ്റ്റർ ജോമോൻ കോശി, പാസ്റ്റർ സാം. ജി. കോശി എന്നിവർ സങ്കീർത്തനം വായിക്കുകയും ബ്രദർ റോഷി തോമസ് സി.ഇ. എം. പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.

പാസ്റ്റർമാരായ പി.എം ജോൺ, അഭിലാഷ് കെ.കെ, മാത്യു വി.വി എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ബ്രിജി വർഗീസ് സ്വാഗതവും ബ്രദർ സി.വി ഷിജു നന്ദിയും അറിയിച്ചു. പാസ്റ്റർമാരായ സജി വർഗീസ്, സജു,ജോൺ സി സാം എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മാന്ദാമംഗലം ശാരോൻ സഭാംഗമായ ബ്രദർ ഷിബുവിനാണ് ഭവനം പണിതു കൊടുത്തത്. ഈ ഭവനത്തിന്റെ പണിക്കുള്ള സാമ്പത്തിക സഹായം നൽകിയത് ന്യുയോർക്ക് ആൽബനി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചും പാസ്റ്റർ സന്തോഷ് തര്യനും കുടുംബവുമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading