മ​ധ്യ​പ്ര​ദേ​ശി​ൽ അക്രമികൾ ക്രൈസ്‌തവ ദൈവാലയം കത്തിച്ചു

മധ്യപ്രദേശിലെ നർമദാപുരം ജില്ലയിൽ ക്രിസ്ത്യൻ ആരാധനാലയത്തിനു നേരെ അക്രമം. പ്രാർഥനാലയത്തിൽ അതിക്രമിച്ചു കടന്നവർ ജനാല വിരി കത്തിച്ചു. ഫർണിച്ചർ ഉൾപ്പെടെ തകർക്കുകയും വിശുദ്ധ ബൈബിളുകളും പ്രാർഥനാ പുസ്തകങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്ന് സബ് ഡിവിഷനൽ പൊലീസ് ഓഫിസർ മഹേന്ദ്ര സിങ് ചൗഹാൻ വ്യക്തമാക്കി. സംഭവത്തിനു പിന്നിൽ ആരെന്നു കണ്ടെത്തിയിട്ടില്ല.
ജില്ലാ ആസ്ഥാനത്തുനിന്നു 40 കിലോമീറ്റർ അകലെയുള്ള, ഗോത്രവർഗക്കാർക്ക് ആധിപത്യമുള്ള സുഖ്താവ ബ്ലോക്കിലെ ചൗകിപുര ഗ്രാമത്തിൽ ഞായറാഴ്ചയാണു സംഭവം നടന്നത്.

ഇവൻജലിക്കൽ ലൂഥറൻ ചർച്ച് ഇൻ അമേരിക്കയുടെ പള്ളി 5 വർഷം മുൻപാണു സ്ഥാപിച്ചത്. ഞായറാഴ്ച പ്രാർഥനയ്ക്കു വേണ്ടി പള്ളിയിലെത്തിയവരാണ് അക്രമം നടന്നതായി കണ്ടെത്തിയത്. പള്ളിയുടെ ജനാല തകർത്ത് അകത്തു കയറിയാണ് അതിക്രമം നടത്തിയതെന്നാണു നിഗമനം. ചുവരെഴുത്തില്‍ ‘റാം’ എന്നു എഴുതിയതിനാല്‍ അക്രമത്തിന് പിന്നില്‍ തീവ്രഹിന്ദുത്വവാദികളാണെന്ന് നിരീക്ഷിക്കപ്പെടുന്നു.

ക്രൈ​​സ്ത​​വ​​ർ​​ക്കെ​​തി​​രേ വി​​വി​​ധ ഉ​​ത്ത​​രേ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ര​​ന്ത​​രം ന​​ട​​ക്കു​​ന്ന അ​​തി​​ക്ര​​മ​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് വി​​വി​​ധ ക്രൈ​​സ്ത​​വ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഞാ​​യ​​റാ​​ഴ്ച ഡ​​ൽ​​ഹി​​യി​​ലെ ജ​​ന്ത​​ർ മ​ന്ത​റി​​ൽ സ​​ഭാ നേ​​താ​​ക്ക​​ളും വി​​ശ്വാ​​സി​​ക​​ളും പ്ര​​തി​​ഷേ​​ധി​​ക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading