49-മത് ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ കൺവൻഷന് അനുഗ്രഹീത സമാപ്‌തി

News Desk KE Kerala

ആലപ്പുഴ: 2023 ഫെബ്രുവരി 9, 10, 11, 12 തീയതികളിൽ ചേപ്പാട് പ്രത്യാശാദീപം ഗ്രൗണ്ടിൽ നടത്തപ്പെട്ട 49-മത് ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ കൺവൻഷന് അനുഗ്രഹീത സമാപ്‌തി.

സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ തോമസ് ചാണ്ടിയുടെ അദ്ധ്യക്ഷതയിൽ ഐ.പി.സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ & സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഏബ്രഹാം ജോർജ് വാർഷിക കൺവൻഷന്റെ ഉത്ഘാടനം നിർവഹിച്ചു.

ഇവാ. ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ ബി. മോനച്ചൻ, പാസ്റ്റർ കെ. ജെ തോമസ് കുമളി, പാസ്റ്റർ ഏ. ജി ചാക്കോ, സിസ്റ്റർ സൂസൻ തോമസ്, പാസ്റ്റർ ജോസ് തോമസ് ജേക്കബ്‌, പാസ്റ്റർ അജു അലക്സ്‌ വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു. പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ മനേഷ് വർഗീസ്, പാസ്റ്റർ കെ. ജി പുന്നൂസ് വിവിധ ദിവസങ്ങളിൽ അദ്ധ്യക്ഷത വഹിച്ചു.

പാസ്റ്റർ എൻ. സ്റ്റീഫന്റെ (പ്രസിഡന്റ്‌ ആലപ്പുഴ വെസ്റ്റ്) അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട സംയുക്ത ആരാധന & സമാപന സമ്മേളനത്തിൽ പാസ്റ്റർ ഏബ്രഹാം ജോർജ് കർത്തൃമേശ ശുശ്രൂഷയ്ക്ക് നേതൃത്വവും & ആമുഖ സന്ദേശവും നൽകി.

പാസ്റ്റർ ഫിലിപ്പ് പി. തോമസ്, പാസ്റ്റർ ജോൺസൺ ശാമുവേൽ, ഡോ. രാജു എം. തോമസ് എന്നിവർ പ്രസംഗിച്ചു.

സെക്രട്ടറി പാസ്റ്റർ മനേഷ് വർഗീസ് സങ്കീർത്തന വായനയ്ക്ക് നേതൃത്വം നൽകി, ജോ. സെക്രട്ടറി ബ്രദർ കെ. ജോയി നന്ദി പ്രകാശിപ്പിച്ചു.

സമാപന സമ്മേളനത്തിൽ പി.വൈ.പി.എ & സൺ‌ഡേ സ്കൂൾ, സോദരി സമാജം സംസ്ഥാന താലന്ത് പരിശോധന ജേതാക്കൾ, ഡിസ്ട്രിക്ട് തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേട്ടങ്ങൾ കൈവരിച്ച സഭകൾക്കുള്ള എവർ റോളിങ് ട്രോഫികൾ സമ്മാനിച്ചു.

കൺവൻഷന് മുന്നോടിയായി ഡിസ്ട്രിക്കറ്റ് ഇവാഞ്ചലിസം ബോർഡ്‌, പി വൈ പി എ പ്രവർത്തകരുടെ നേതൃത്വത്തിൽ വിളംബര റാലി & പരസ്യയോഗങ്ങൾ നടത്തപ്പെട്ടു.

വെള്ളിയാഴ്ച പകൽ ഉപവാസ പ്രാർത്ഥന ഒപ്പം
വെള്ളി, ശനി ദിവസങ്ങളിൽ ഡിസ്ട്രിക്ട് സോദരി സമാജം, സൺ‌ഡേ സ്‌കൂൾ & പി.വൈ.പി.എ വാർഷികവും നടത്തപ്പെട്ടു.

പി. ഡാനിയേൽ (ഡയറക്ടർ പ്രത്യാശാദീപം), ഇവാ സോളമൻ വർഗീസ് (അഡ്മിനിസ്ട്രേറ്റർ പ്രത്യാശദീപം), സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ ദേശീയ ചെയർമാൻ നേമം ലോറൻസ് എന്നിവർ ആശംസകൾ അറിയിച്ചു.

ഹോളി ഹാർപ്സ് ചെങ്ങന്നൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

പാസ്റ്റർ എൻ.സ്റ്റീഫൻ, പാസ്റ്റർ തോമസ് ചാണ്ടി, പാസ്റ്റർ മനേഷ് വർഗീസ്, ബ്രദർ കെ. ജോയി, ബ്രദർ സൈമൺ തോമസ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.