ജോജി പി. തോമസ് വൈ.എം.സി.എ തിരുവല്ല സബ് റീജൺ ചെയർമാൻ

തിരുവല്ല: വൈ.എം.സി.എ സബ് റീജൺ ചെയർമാനായി ജോജി പി. തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

യൂണി – വൈ, യൂത്ത് ഫോറം സംസ്ഥാന ചെയർമാൻ, വൈ.എം.സി.എ സംസ്ഥാന വൈസ് ചെയർമാൻ,സബ് റീജൺ ജനറൽ കൺവീനർ, ഒ.സി.വൈ.എം കേന്ദ്ര ട്രഷറാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലങ്കര ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം, ഇന്ത്യൻ വൈ.എം.സി.എ യുടെ ഡൽഹിയിലെ കെ.ടി പോൾ സ്മാരക ആസ്ഥാനത്തിൻ്റെയും ഹോസ്റ്റലിൻ്റെയും വൈസ് ചെയർമാൻ, കെ.സി.സി കറൻ്റ് അഫേഴ്സ് കമ്മീഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

മറ്റ് ഭാരവാഹികളായി സുനിൽ മറ്റത്തിൽ (ജനറൽ കൺവീനർ), തോമസ് വി. ജോൺ, ലിയോൺ വർഗീസ് ഏബ്രഹാം (വൈസ് ചെയർമാൻമ്മാർ), വിവിധ കമ്മിറ്റി കൺവീനന്മാരായി സജി മാമ്പ്രക്കുഴിയിൽ (ട്രെയിനിംഗ് ആൻ്റ് ലീഡർഷിപ്പ്), ഷിജു കെ. കുര്യൻ (കായികം), അഡ്വ. നിതിൻ വർക്കി ഏബ്രഹാം (യൂത്ത്), വർഗീസ് എം. .അലക്സ് (മിഷൻ ആൻ്റ് ഡവലപ്മെൻ്റ്), ഐസക് തോമസ് വി. (മീഡിയ), റെയ്മോൾ ജോൺസൺ (വനിത), ബിജു സി. തോമസ് (കേരളാ യുവത), മത്തായി കെ. ഐപ്പ് (സീനിയർ ഫോറം).

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ തിരുവല്ല, കുട്ടനാട്, ചങ്ങനശ്ശേരി, മല്ലപ്പള്ളി, റാന്നി എന്നി താലൂക്കുകട്ടിലായി 22 വൈ.എം.സി.എ കൾ ചേരുന്നതാണ് തിരുവല്ല സബ് റീജൺ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading