നിർമാണത്തിലിരുന്ന ക്രൈസ്തവ ദേവാലയം തകർത്തതായി പരാതി; പശ്ചിമ ബംഗാളിൽ പ്രതിഷേധം ശക്തം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സുഭാഷ്ഗ്രാമിൽ നിർമാണത്തിലിരുന്ന ക്രൈസ്തവ ദേവാലയം തകർത്തതായി പരാതി. ജൂലൈ 5-നാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ ക്രൈസ്തവ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രാദേശികരുടെ സാന്നിധ്യത്തിൽ ദേവാലയത്തിന്റെ മുകളിലുണ്ടായിരുന്ന കുരിശുകൾ പൊളിച്ചുമാറ്റുകയും നിർമാണത്തിന്റെ ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പങ്കെടുത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആരാധനാലയങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ സാഹചര്യങ്ങളും ഉത്തരവാദികളെയും കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.


- Advertisement -

Comments are closed.