ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, പാർസി മത വിഭാഗങ്ങളിലുള്ള വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു.

ബിപിഎൽ വിഭാഗക്കാർക്കാണ് മുൻഗണനയെങ്കിലും എപിഎൽ വിഭാഗക്കാരിൽ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവരെയും
പരിഗണിക്കും.

www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ് ലിങ്കിലൂടെ അപേക്ഷിക്കാം.
വിവരങ്ങൾക്ക് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലും കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളുമായും ബന്ധപ്പെടാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.