ഇന്നത്തെ ചിന്ത : ദൈവത്തോടൊപ്പം നടക്കുക | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 3:6
നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;

പിതാവിന്റെ കൂടെ നടക്കുന്ന മകന് പേടിക്കാനൊന്നുമില്ല. എന്തുണ്ടായാലും അപ്പൻ നോക്കിക്കൊള്ളും എന്ന് അവനു നന്നായി അറിയാം. പിതൃ-പുത്ര ബന്ധം ശക്തമാണെങ്കിലെ ഈ ചിന്തയ്ക്ക് പ്രസക്തിയുള്ളു. ദൈവഭയം മാത്രമല്ല നമ്മുടെ സ്വർഗീയ പിതാവ് കൂടെയുണ്ടെന്ന ഉറപ്പുകൂടി ഉണ്ടെങ്കിൽ നമ്മുടെ വഴികളിൽ അവിടുന്ന് പ്രസാദിക്കും.
ഉല്പത്തി 5:24ൽ “ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി” എന്ന് കാണാം. പ്രിയരേ, നമ്മുടെ വഴികളിലെല്ലാം നിനയ്ക്കാൻ ഒരിടമുണ്ട്. അവിടുന്നാണ് പാതകളെ നേരെയാക്കുന്നത്. ശലോമോനോട് ദൈവം പറഞ്ഞത് ഇങ്ങനെ: “നീയോ എന്റെ മകനേ, ശലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും” (1 ദിനവൃത്താന്തം 28:9).

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.