റ്റി.പി.എം വഡോദര സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

വഡോദര / (ഗുജറാത്ത്): ദി പെന്തെക്കൊസ്ത് മിഷൻ വഡോദര സെന്റർ കൺവൻഷൻ നവംബർ 3 മുതൽ 6 വരെ ചിക്കോദ്ര ധാന്യവി റോഡിൽ ടാർസലി ബൈപാസിലെ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവ നടക്കും.
ചീഫ് പാസ്റ്റർന്മാരും സെന്റർ പാസ്റ്റർന്മാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് വഡോദര സെന്ററിലെ പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും. കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.