ദേവസഹായം പിള്ള ഇനി കത്തോലിക്കാ സഭയുടെ വിശുദ്ധൻ

KE News Desk | UK

 

വത്തിക്കാൻ സിറ്റി: ദേവസഹായം പിള്ളയെ കത്തോലിക്കാ സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്കു കൂട്ടിച്ചേർത്തു. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപം നട്ടാലം സ്വദേശിയായ ദേവസഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിക്കൊപ്പം നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.

ലത്തീനിലെ പ്രാർഥനയും ആരാധനാക്രമവും ഉൾപ്പെടെയുള്ള പ്രഖ്യാപനച്ചടങ്ങ് മാർപാപ്പ പൂ‍ർത്തിയാക്കിയതോടെ, ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളിൽ ചിലർ ഇന്ത്യയുടെ ത്രിവർണ പതാക വീശി ആഹ്ലാദം പ്രകടിപ്പിച്ചു. ദേവസഹായം പിള്ളയെ കൂടാതെ 4 കന്യാസ്ത്രീകൾ ഉൾപ്പെടെ 9 പേരെക്കൂടി വിശുദ്ധപദവിയിലേക്ക് ഉയർത്തിയുള്ള പ്രഖ്യാപനവും മാർപാപ്പ നിർവഹിച്ചു.

മാർത്താണ്ഡവർമയുടെ കാലത്തു തിരുവിതാംകൂർ രാജകുടുംബത്തിലെ ജീവനക്കാരനായിരുന്ന നീലകണ്ഠപ്പി‍ള്ളയാണ് പിന്നീടു ക്രിസ്തുമതം സ്വീകരിച്ചു ദേവസ‍ഹായം‍ പിള്ള എന്നു പേരു‍മാറ്റിയത്. അതിന്റെ പേരിൽ ഭരണാധികാരികളുടെ വിരോധം നേരിട്ട ദേവ‍സഹായം പി‍ള്ളയെ വെടിവച്ചു കൊന്ന നാഗർകോവിൽ ആരുവാ‍യ്മൊഴിക്കു സമീപമുള്ള കാറ്റാടി‍മലയിൽ രാവിലെ മുതൽ ആയിരങ്ങളാണു വിശുദ്ധ പ്രഖ്യാപനം കേൾക്കാൻ കാത്തു നിന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.