ഡല്‍ഹിയില്‍ ഉഷ്ണതരംഗം രൂക്ഷമാകുന്നു: ഓറഞ്ച് അലേർട്, താപനില 49.2°c

KE News Desk Delhi

 

ന്യൂഡൽഹി : ഡല്‍ഹിയില്‍ ഉഷ്ണതരംഗം രൂക്ഷമാകുന്നു. റെക്കോര്‍ഡ് താപനിലയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 49.2 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം ശക്തിപ്രാപിക്കുന്നതിനാല്‍ രാജ്യത്തെ മിക്കയിടങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഗുരുഗ്രാമിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. 48.1 ഡിഗ്രിയാണ് ഗുരുഗ്രാമിലെ താപനില. 1966-ന് ശേഷം ഗുരുഗ്രാമില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. ഡല്‍ഹിയില്‍ കുറഞ്ഞ താപനില രേഖപ്പെടുത്തിയത് മയൂര്‍ വിഹാര്‍ ഏരിയയിലായിരുന്നു. 45.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടെ താപനില.
പാലം ഏരിയയില്‍ 46.6 ഡിഗ്രി താപനിലയും, ആര്യ നഗറില്‍ 46.8 ഡിഗ്രി താപനിലയും സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ 48.4 ഡിഗ്രി താപനിലയും ഞായറാഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച ഡല്‍ഹിയില്‍ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.