സ്വിണ്ടനിൽ സംഗീത പെരുമഴയായി സിനായി മ്യൂസിക് ഫെസ്റ്റ് അരങ്ങേറി

KE News Desk | London, UK

സ്വിണ്ടൻ (യു.കെ): വരാന്ത്യ ദിനമായ ശനിയാഴ്ച സന്ധ്യക്ക്‌ സ്വിണ്ടനിലെ പോളിഷ് കമ്മ്യൂണിറ്റി സെന്ററിലെ നിറഞ്ഞ സദസ്സിൽ സ്വർഗീയ സംഗീതത്തിന്റെ കുളിർമഴ പെയ്തത് വേറിട്ട അനുഭവമായി. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങൾ മാറിയതോടെ സീനായി വോയ്‌സിന്റെ ആറാമത് സംഗീത സന്ധ്യ ചെറിയ ഇടവേളയ്ക്കു ശേഷം ഇന്നലെ നടത്തപ്പെട്ടു.

post watermark60x60

ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്റർ പ്രസിഡന്റ്‌ പാസ്റ്റർ പ്രിൻസ് പ്രയ്സൺ പ്രാർത്ഥിച്ച് ആരംഭിച്ച സംഗീത സന്ധ്യ, ഐപിസി – യുകെ & നോർതെൺ അയർലണ്ട് പ്രസിഡന്റ്‌ പാസ്റ്റർ ബാബു സക്കറിയ ഉത്ഘാടനം ചെയ്തു. തുടർന്ന് നിറഞ്ഞ സദസ്സിന് മുന്നിൽ സംഗീത സംവിധായാകൻ ഡെൻസിൽ വിൽസന്റെ നേതൃത്വത്തിലുള്ള കലാകാരന്മാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയിൽ സാം തോമസ്, സിബി ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ സീനായി വോയ്‌സിന്റെ ഇരുപതോളം അനുഗ്രഹിക്കട്ടെ ഗായകർ ഗാനങ്ങൾ ആലപിച്ചു. ഓടിവിലായി ദൈവവചനത്തിൽ നിന്നും ഡോ. വി.ജെ സാംകുട്ടി ശുശ്രുഷിച്ചു. സിനായി മിഷൻ സഭ ശുശ്രൂഷകൻ പാസ്റ്റർ സീജോ ജോയ് പരിപാടികൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like