അടിയന്തിര സഹായത്തിനും പ്രാർഥനക്കും

ആനന്തപുരം ഐ.പി.സി ശാലോം പ്രയർ സെന്റർ (ഇരിങ്ങാലക്കുട സെന്റർ) സഭാംഗം കല്ലേറ്റുംകര തോട്ടാപ്പിള്ളി ഷൈനി സുധിർ (40) കഴിഞ്ഞ 6 വർഷമായി ക്രോൺ ഡിസീസിനാൽ ഭാരപ്പെടുന്നു. ഇപ്പോൾ വയറിന്റെ വലത് വശത്ത് 2 സ്ഥലങ്ങളിൽ ഫിസ്റ്റുല രൂപപ്പെട്ടു 5 വർഷമായി അതിലൂടെ പഴുപ്പും രക്തവും മറ്റും പുറത്തേക്കു വരുന്നതിനാൽ ദിവസവും ഡ്രസിങ് ആവിശ്യമാണ്. ദിവസവും ആശുപത്രിയിൽ പോയി ഡ്രസിങ് ചെയ്യുവാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ താൻ തന്നെ ഡ്രസിങ് ചെയ്യുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ തുടർ ചികിത്സക്ക് 3 ലക്ഷത്തിൽ അധികം ചിലവ് വരും എന്ന കാരണത്താൽ ചികിത്സ മുടങ്ങി. ഇപ്പോൾ രോഗം മൂർച്ഛിച്ചതിനാൽ കിടപ്പുരോഗി ആയിരിക്കുകയാണ് ഈ അവസ്ഥയിൽ ഒരാളുടെ സഹായം ആവിശ്യമാണ്. അൽപം ഭക്ഷണം കഴിച്ചാൽ ഫിസ്റ്റുല വഴി പുറത്തേക്കു വന്നുകൊണ്ടിരിക്കുന്നതിനാൽ വളരെ അധികം ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നു. ഭർത്താവിന്റെയും എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകന്റെയും ഒപ്പം വാടക വീട്ടിലാണ് ഷൈനിയുടെ താമസം. മാസം 2000 രൂപ വാടകയുള്ള വീട്ടിൽ കഴിഞ്ഞ ഒന്നര വർഷമായി വാടക മുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ വീട്ടുടമസ്ഥൻ വീട് മാറികൊടുക്കാൻ പറഞ്ഞിരിക്കുന്നു. കൂലി വേല ചെയ്തിരുന്ന ഭർത്താവ് ഇപ്പോൾ രോഗി ആയതിനാൽ കാൽ വിരൽ മുറിച്ചു മാറ്റണം എന്നാണ് ഡോക്ടറുടെ നിർദേശം. അതിനാൽ കൂലി വേല ചെയ്യുവാൻ പറ്റാത്ത അവസ്ഥയാണ്. ആശുപത്രിയിൽ പോകുവാൻ സഹായമായിരുന്ന ടൂ വീലറിന്റെ ലോൺ മുടങ്ങിയതിനാൽ ബാങ്കുകാർ കൊണ്ടുപോയി. കൂടാതെ രോഗത്തിന്റെ ആവിശ്യത്തിനായി ബാങ്കിൽ നിന്നും എടുത്ത തുക തിരിക്കെ അടക്കുവാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് ഏവരുടെയും സഹായവും പ്രാർത്ഥനയും വളരെ അത്യാവശ്യമായിരിക്കുന്നു.

ഷൈനി സുധിർ
A/c no: 10170100136976
IFSC: FDRL 0001017
The Federal Bank, Kallettumkara
ഷൈനി Mob: 8086709452

സഭാ ശുശ്രൂഷകൻ പാസ്റ്റർ വിനോദ് Mob: 9495162478

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.