അവധിക്കാലത്ത് കുടുംബങ്ങളിൽ പുത്തൻ ആത്മീക ഉണർവ്വ് നൽകി അഗാപെയുടെ ദ്വിദിന സെമിനാർ

മേയ്ക്ക് ഓവർ എന്ന പേരിൽ ഓഗസ്റ്റ് 22,23 തീയതികളിൽ അഗാപെ ഒരുക്കിയ ഓൺലൈൻ സെമിനാർ അതിന്റെ കൃത്യതയാർന്ന ക്രമീകരണങ്ങളിലൂടെയും കാലികപ്രസക്തവിഷയങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളിലൂടെയും ശ്രദ്ധേയമായി.

post watermark60x60

മികച്ച ക്രിസ്തീയ ജീവിതവും സാമൂഹ്യ ജീവിതവും നയിക്കാൻ പാകത്തിൽ നമ്മുടെ ജീവിതശൈലിയിലും സ്വഭാവത്തിലും വരുത്തേണ്ട ക്രമകരണങ്ങളെക്കുറിച്ച് ഒന്നാം ദിനം പാസ്റ്റർ ജോർജ്‌ എബെനെസർ സംസാരിച്ചുകൊണ്ട് യുവജനങ്ങളെ സമർപ്പണത്തിലേക്ക് നയിച്ചു. മാതൃകാപരമായ സാമൂഹിക ജീവിതം സ്വജീവിതം കൊണ്ട് ഉദാഹരിച്ച പാസ്റ്റർ ജോർജിന്റെ വാക്കുകളും അനുഭവങ്ങളും അനേകർക്ക് പ്രചോദനമായി. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ കർത്തൃദാസൻ ലോകമെമ്പാടും സ്കൂൾ കോളേജ് തലങ്ങളിലുള്ള ഒട്ടേറെ യൗവനക്കാരെ സേവനസന്നദ്ധതയിലേക്ക് നയിച്ച അനുഗ്രഹീതനാണ്.

രണ്ടാം ദിനം ഡോ. ജെസ്സി ജെയ്സൺ മാതൃകാ രക്ഷാകർത്തൃത്വത്തെപ്പറ്റി തിരുവചനാടിസ്ഥാനത്തിൽ ക്ലാസുകൾ എടുത്തു. പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിൽ വേദാദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന ഡോ. ജെസ്സിയുടെ വാക്കുകൾ കൃത്യതയും, പരിശുദ്ധാത്മപൂർണ്ണവും, മാതാപിതാക്കളെ പുതിയ തീരുമാനങ്ങളിലേക്ക് നയിച്ചതുമായിരുന്നു.

Download Our Android App | iOS App

നിംസൺ കെ. വർഗീസ്, ഗ്ലാഡ്സി ഡെന്നി എന്നിവർ ഈ സെമിനാറുകളിൽ ആദ്യക്ഷം വഹിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ലെ പാസ്റ്റർമാരുടെ മക്കളുടെ കൂട്ടായ്മ ആണ് അഗാപെ.

-ADVERTISEMENT-

You might also like