വാഴക്കുളം താണികുന്നേൽ മോളി സെബാസ്റ്റ്യൻ (66) അക്കരെ നാട്ടിൽ

വാഴക്കുളം: അസംബ്ലിസ് ഓഫ് ഗോഡ് പന്തളം സെക്ഷൻ കൈപ്പുഴ സഭാശുശ്രൂഷകൻ പാസ്റ്റർ ജോസഫ് ടി ദേവസ്യയുടെ സഹോദരി താണികുന്നേൽ മോളി സെബാസ്റ്റ്യൻ (66) നിത്യതയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരിക സൗഖ്യം ഇല്ലാതെ വിശ്രമത്തിലായിരുന്നു. സംസ്കാര ശുശ്രൂഷ മെയ് 14 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വാഴക്കുളം അസംബ്ലീസ് ഓഫ് സഭയുടെ ആഭിമുഖ്യത്തിൽ കാവനയിലുള്ള സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂത്താട്ടുകുളം മൂവാറ്റുപുഴ സെക്ഷൻ സെമിത്തേരിയിൽ നടക്കും.
അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആദ്യകാല വിശ്വാസിയായ വാഴക്കുളം ടി.എം ദേവസ്യ ആണ് പിതാവ്. മാതാവ് പരേതയായ അന്നക്കുട്ടി.
സഹോദരങ്ങൾ: മത്തായി, പാസ്റ്റർ ജോസഫ്, ടോളി ബെന്നി (ഒറീസ്സ), ഷീന നെൽസൺ

-ADVERTISEMENT-

You might also like