ക്രൈസ്തവ എഴുത്തുകാരൻ ഇ.ജോൺ കച്ച് അക്കരെ നാട്ടിൽ

അടൂർ: തുവയൂർ വള്ളിവിള കിഴക്കേതിൽ ബെഥേൽ പുത്തൻവീട്ടിൽ ഇവാ. ഇ. ജോൺ കച്ച് (85) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി രോഗബാധിതനായി പരുമല ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ആദ്യകാല പെന്തക്കോസ്തു പ്രവർത്തകനായി ഇടിച്ചാണ്ടി തോമസ്സിൻ്റെ മകനാണ്. കേരളത്തിലെ പെന്തക്കോസ്ത് സഭാ പ്രവർത്തനങ്ങർക്ക് തുടക്കം കുറിച്ചത് തുവയൂർ വള്ളിവിള കുടുംബത്തിൽ നിന്നാണ്.

ദീർഘ വർഷങ്ങൾ ഗുജറാത്ത് ഗാന്ധിധാം ജെ. എം. ബെക്സി ഷിപ്പിങ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ ഗ്രേസ്സിക്കുട്ടി ജോൺ കോഴഞ്ചേരി കിക്കോഴൂർ പരേതനായ എം.കെ വർഗ്ഗീസ് (സുപ്രസിദ്ധ ഗാന രചയിതാവ്) ൻ്റെ മകളാണ്.
മകൾ, ലിസ ഫ്രാൻസ്
മരുമകൻ , ഗ്രേൻവില്ലേ ഫ്രാൻസ്,
കൊച്ചു മക്കൾ
ഗ്രോറിയ ജോസഫ്,
ലെനിൻ ഫ്രാൻസ്
ലിനിറ്റ് ഫ്രാൻസ്
എഴുത്തുകാരൻ, സുവിശേഷകൻ, ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൻ്റെ അഡ്വൈസറി, പ്ലാനിംങ് ബോർഡ് മെംബർ, സംസ്ഥാന സൺഡേ സ്കൂൾ സമിതി അംഗം, തുവയൂർ സഭാ വൈസ് പ്രസിഡൻ്റ്, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading