റാന്നി ഇടമൺ വടക്കേമണ്ണിൽ ഹൗസിൽ ലീലാമ്മ രാജൻ (55) അക്കരെ നാട്ടിൽ
റാന്നി: പത്തനംതിട്ട ജില്ലയിലെ ഇടമൺ വടക്കേമണ്ണിൽ ഹൗസിൽ ലീലാമ്മ രാജൻ (55) നിര്യാതയായി.
ചേത്തയ്ക്കൽ–പൊട്ടൻമല ബ്രദറൺ സഭയിൽ കൂടിവരുന്ന ലിജിൻ ജോർജിന്റെ മാതാവാണ്.

മഞ്ഞപ്പിത്തത്തെത്തുടർന്ന് മജ്ജയിൽ രക്താണുക്കളുടെ ഉത്പാദനം കുറയുന്ന സിവിയർ അപ്ലാസ്റ്റിക് അനീമിയ (Severe Aplastic Anemia) എന്ന രോഗബാധിതയായി മാസങ്ങളായി ചികിത്സയിലായിരുന്നു. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ തേടിയിരുന്നു. തുടർചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഒക്ടോബർ 29 വ്യാഴാഴ്ച പുലർച്ചെ രണ്ടിന് മരണം സംഭവിച്ചത്.
സംസ്കാരശുശ്രൂഷ: ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 9.30ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30ന് ചേത്തയ്ക്കലിലുള്ള സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.

- Advertisement -


Comments are closed.