കെ.ഇ. സെർവ് ’26 – സിൻടെക് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ്; ടീം രജിസ്ട്രേഷൻ നവംബർ 5ന് പൂർത്തിയാകും

യു.എ.ഇ: യു.എ.ഇ.യിലെ ക്രൈസ്തവ കായികപ്രേമികളെ ഒരുമിച്ചണിനിരത്തി ക്രൈസ്തവ എഴുത്തുപുര (കെ.ഇ.) യു.എ.ഇ. ചാപ്റ്റർ പ്രോജക്ട് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കെ.ഇ. സെർവ് ’26 – സിൻടെക് കപ്പ് ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2ന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ടീമുകളുടെ രജിസ്ട്രേഷൻ നവംബർ 5ന് പൂർത്തിയാകും. യു.എ.ഇ.യിലെ വിവിധ സഭകളിൽനിന്ന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

News Middle Advt Banner

ക്രൈസ്തവ സമൂഹത്തിലെ കായികപ്രതിഭകളെ ഒരുമിപ്പിച്ച് സംഘടനകളുടെ അതിർവരമ്പുകൾക്കപ്പുറം സഭകൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും ഐക്യവും വളർത്തുകയാണ് ടൂർണമെന്റിന്റെ ലക്ഷ്യം. ഈ കൂട്ടായ്മ വൻ വിജയത്തിലേക്ക് മുന്നേറുകയാണെന്ന് പ്രോജക്ട് വൈസ് പ്രസിഡന്റ് ബ്രദർ റോബിൻ ലാലച്ചൻ അറിയിച്ചു.

വിവിധ സഭകളിൽനിന്നുള്ള കായികപ്രേമികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുന്ന ടൂർണമെന്റ് ഇതിനോടകം യു.എ.ഇ.യിലെ ക്രൈസ്തവ സമൂഹം ഏറ്റെടുത്തുകഴിഞ്ഞു.

സിൻടെക് ടെക്നിക്കൽ സർവീസസിന്റെ മുഖ്യ പങ്കാളിത്തത്തോടെയും ഹെഡ്ജസ് ഇൻഫർമേഷൻ ടെക്നോളജി, മണിയാട്ട് ഗ്രൂപ്പ്, ജെ.എം.സി. ഗ്രൂപ്പ് എന്നിവരുടെ സഹപങ്കാളിത്തത്തോടെയും ഗ്രേസ് ലേബൽസിന്റെ സഹകരണത്തോടെയുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ടൂർണമെന്റിന്റെ യോഗ്യതാ മത്സരങ്ങൾ നവംബർ 8ന് അൽ ഐനിലും നവംബർ 15ന് ഷാർജയിലും നവംബർ 22ന് അബുദാബിയിലും നടക്കും. നവംബർ 29ന് ഷാർജയിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ അരങ്ങേറും. ആദ്യ സീസണിന്റെ വൻ വിജയത്തിനുശേഷം നടക്കുന്ന രണ്ടാം സീസണിൽ 60ലധികം ടീമുകൾ മാറ്റുരയ്ക്കും.

ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ നവംബർ 5നകം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

+971 56 149 4886, +971 55 800 1720 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading