ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ ആത്മീക ജാഗ്രതി മഹോത്സവ് ഐക്യ കൺവെൻഷൻ ഇന്നും നാളെയും (ഒക്ടോബർ 30, 31)
ബെറോഡ/ ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററും ബെറോഡ യൂണിറ്റും സംയുക്തമായി ചേർന്ന് എല്ലാ സഭകളെയും ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന “ആത്മീക ജാഗ്രതി മഹോത്സവ് “ഐക്യ കൺവെൻഷൻ ഇന്നും നാളെയുമായി (ഒക്ടോബർ 30, 31 തീയതികളിൽ) വൈകിട്ട് 6. 30ന് ബെറോഡ ഫത്തേഗെഞ്ച് ഹിൽ മെമ്മോറിയൽ ബോയ്സ് ഹോസ്റ്റലിന്റെ കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.

മെഥഡിസ്റ്റ് ചർച്ച് ബറോഡ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. ഇമ്മാനുവേൽ കാന്ത് ഉദ്ഘാടനം ചെയ്യും. റവ. ലോറൻസ് ജോസഫ്, ലക്നൗ വചന ശുശ്രൂഷ നിർവഹിക്കുകയും ക്രൈസ്തവ എഴുത്തുപുര ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.
ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ രാജേഷ് മത്തായി, സെക്രട്ടറി ഡോ. ജോളി ജോയ്, ട്രഷറർ പാസ്റ്റർ ജോഫിൻ ജെയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.


- Advertisement -


Comments are closed.