ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം

ബെംഗളൂരു: ആധുനിക സഭ കർത്താവുമായുള്ള ദൃഢമായ ബന്ധത്തിലേക്ക് മടങ്ങിവരണമെന്ന് ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ. ജോൺസൺ പ്രസ്താവിച്ചു. ഹെന്നൂർ–ബാഗലൂർ റോഡിലെ ഗധലഹള്ളിയിലുള്ള പ്രീതിനിവാസ് ക്യാമ്പസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

News Middle Advt Banner

ദൈവശബ്ദത്തോട് പുറംതിരിഞ്ഞ സഭയിൽനിന്ന് നിഷ്കാസിതനായ കർത്താവ് സഭയുമായി ഊഷ്മളമായ ബന്ധം പുലർത്താൻ എക്കാലവും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വാതിൽ തുറന്ന് നാഥനെ സ്വീകരിക്കാൻ സഭ തയ്യാറായാൽ അവിടുന്ന് വീണ്ടും സഭയ്ക്ക് ചൈതന്യമേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാസ്റ്റർ ബിനു ചെറിയാൻ അധ്യക്ഷത വഹിച്ചു. ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. പ്രാരംഭദിനത്തിൽ പാസ്റ്റർ റോജി ഇ. സാമുവേൽ മുഖ്യപ്രഭാഷണം നടത്തി.

കൺവെൻഷനിൽ റവ. സി.സി. തോമസ് (സൗത്ത് ഏഷ്യൻ സൂപ്രണ്ട്), പാസ്റ്റർ പി.സി. ചെറിയാൻ, റവ. ഡോ. ഷിബു കെ. മാത്യു, സിസ്റ്റർ സിസി ബാബു ജോൺ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

എല്ലാ ദിവസവും വൈകിട്ട് ആറു മുതൽ ഒമ്പതു വരെ സുവിശേഷയോഗങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. വെള്ളിയാഴ്ച രാവിലെ 10ന് ലേഡീസ് മീറ്റിങ്ങും ശനിയാഴ്ച രാവിലെ സൺഡേ സ്കൂൾ, യുവജന വിഭാഗമായ വൈ.പി.ഇ. സമ്മേളനവും നടക്കും. സമാപനദിനമായ ഞായറാഴ്ച രാവിലെ ഒമ്പതിന് സംയുക്ത സഭായോഗവും തിരുവത്താഴ ശുശ്രൂഷയും നടക്കുന്നതോടെ കൺവെൻഷൻ സമാപിക്കും.

വാർത്ത: ബെൻസൺ ചാക്കോ തടിയൂർ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading